"Rape Capital", പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പു പറയേണ്ടതില്ല

റേപ്പ് കാപിറ്റല്‍ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധി മാപ്പ് പറേയണ്ട കാര്യമില്ലെന്ന് ശശിതരൂര്‍ എം.പി.

Sheeba George | Updated: Dec 13, 2019, 05:41 PM IST
"Rape Capital",  പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പു പറയേണ്ടതില്ല

ന്യൂഡല്‍ഹി: റേപ്പ് കാപിറ്റല്‍ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധി മാപ്പ് പറേയണ്ട കാര്യമില്ലെന്ന് ശശിതരൂര്‍ എം.പി.

രാഹുല്‍ ഗാന്ധി വളരെ സാധാരണമായ പ്രസ്താവനയാണ് നടത്തിയതെന്നും അതിന് മാപ്പ് പറയേണ്ട കാര്യമില്ലെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. പാര്‍ലമെന്‍റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്.

‘രാഹുല്‍ ഗാന്ധി മാപ്പ് പറയുമോ എന്ന ചോദ്യത്തിന്‍റെ കാര്യമില്ല. സ്ഥിതിഗതികളെക്കുറിച്ച് വളരെ സാധാരണമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്', തരൂര്‍ പറഞ്ഞു.

ഇരുസഭകളിലും വിഷയം ഉന്നയിക്കുകയും നടപടികൾ സ്തംഭിപ്പിക്കുകയും ചെയ്തത് പൗരത്വ (ഭേദഗതി) ബില്ലിനെതിരായ രാജ്യവ്യാപക പ്രതിഷേധത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രമാണിത്, അദ്ദേഹം പറഞ്ഞു.

അതേസമയം, "Rape Capital"  പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്തുസംഭവിച്ചാലും ഞാന്‍ പറയില്ലെന്നായിരുന്നു ഈ വിഷയത്തില്‍ രാഹുലിന്‍റെ പ്രതികരണം.

രാജ്യത്തെ പ്രാധാന്യമര്‍ഹിക്കുന്ന പ്രശ്നങ്ങളില്‍നിന്ന്‍ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും രാഹുല്‍ പറഞ്ഞു.

മോദിയാണ് മാപ്പ് പറയേണ്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീപടര്‍ത്തിയതിന്, ഇന്ത്യയുടെ സാമ്പത്തിരംഗം തകര്‍ത്തത്തിന്, ഡല്‍ഹിയെ റേപ്പ് കാപിറ്റല്‍ എന്ന് വിളിച്ചതിന് എന്നും മറുപടിയായി രാഹുല്‍ ട്വീറ്ററില്‍ കുറിച്ചു.

അതേസമയം, ഉന്നാവോയില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ‘Rape Capital‍’ എന്ന് രാഹുല്‍ പരാമര്‍ശിച്ചതിനെതിരെ വനിതാ എംപിമാരുടെ നേതൃത്വത്തില്‍ ബി.ജെ.പി സഭയില്‍ പ്രതിഷേധിച്ചിരുന്നു. 

ഇന്ത്യയിലെ സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെടണമെന്ന് ആദ്യമായായിരിക്കും ഒരു നേതാവ് കാഹളം മുഴക്കുകയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങള്‍ക്കു നല്‍കുന്ന സന്ദേശമാണോ ഇതെന്നും അവര്‍ ചോദിച്ചു. രാഹുലിനെ ശിക്ഷിക്കണമെന്നും അദ്ദേഹം മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ബിജെപി സര്‍ക്കാരിനു കീഴില്‍ രാജ്യത്തുടനീളം അക്രമങ്ങള്‍ വര്‍ധിച്ചതുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്‍റെ  പരാമര്‍ശം.