BJP സര്‍ക്കാര്‍ NPR നടപ്പാക്കുന്നത് നിഗൂഢ ലക്ഷ്യത്തോടെ... പി. ചിദംബരം

കേന്ദ്രം ഭരിക്കുന്ന BJP  സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ കണക്കെടുപ്പ് National Population Register (NPR ‍) നടപ്പാക്കുന്നത് നിഗൂഢമായ ലക്ഷ്യത്തോടെയെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. 

Last Updated : Dec 26, 2019, 12:33 PM IST
  • BJP സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ കണക്കെടുപ്പ് National Population Register (NPR ‍) നടപ്പാക്കുന്നത് നിഗൂഢമായ ലക്ഷ്യത്തോടെയെന്ന് പി. ചിദംബരം
  • 2010ല്‍ UPA സര്‍ക്കാര്‍ കൊണ്ടുവന്ന NPR അല്ല ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ചിദംബരം ആരോപിച്ചു
BJP സര്‍ക്കാര്‍ NPR നടപ്പാക്കുന്നത് നിഗൂഢ ലക്ഷ്യത്തോടെ... പി. ചിദംബരം

ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന BJP  സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ കണക്കെടുപ്പ് National Population Register (NPR ‍) നടപ്പാക്കുന്നത് നിഗൂഢമായ ലക്ഷ്യത്തോടെയെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. 

2010ല്‍ UPA സര്‍ക്കാര്‍ കൊണ്ടുവന്ന NPR അല്ല ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ചിദംബരം ആരോപിച്ചു.

2010ല്‍ UPA സര്‍ക്കാര്‍ NPR അവതരിപ്പിക്കുന്ന വേളയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരം നടത്തിയ പ്രസംഗം BJP,  IT Cell  തലവന്‍ അമിത് മാളവ്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് BJP നടപ്പാക്കുന്നത് ഗൂഢ ലക്ഷ്യത്തോടെയുള്ള NPR ആണെന്ന് ചിദംബരം പ്രതികരിച്ചത്.

'പഴയ വിഡിയോ BJP  ഇപ്പോള്‍ കൊണ്ടുവന്നതില്‍ സന്തോഷമുണ്ട്. വീഡിയോ ശ്രദ്ധിക്കൂ. 2011ലെ സെന്‍സസിന് മുന്നോടിയായി താമസക്കാരുടെ കണക്കെടുക്കാനാണ് ഞങ്ങള്‍ NPR കൊണ്ടുവന്നത്. പൗരത്വത്തിനായിരുന്നില്ല UPA  സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയത്. പൗരത്വ പട്ടികയെ കുറിച്ച്‌ സൂചിപ്പിച്ചിട്ടുപോലുമില്ല', ചിദംബരം പറഞ്ഞു.

NPRനെ വിവാദമായ NRCയുമായി ബന്ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം. എ\ന്നാല്‍, NPR വിവരങ്ങള്‍ NRCയ്ക്കായി ഉപയോഗിക്കുന്നില്ലെന്നും UPA  കാലത്താണ് NPR നടപ്പാക്കിത്തുടങ്ങിയതെന്നും BJP പറയുന്നു.

അതേസമയം,  ദേശീയ ജനസംഖ്യാ പട്ടിക National Population Register (NPR ‍)  പുതുക്കുന്നതിന് 8,500 കോടി രൂപ നീക്കിവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ നടന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിരിക്കുകയാണ്. രാജ്യത്തെ ഓരോ 'സാധാരണ താമസക്കാരന്‍റെയും സമഗ്രമായ വിവരങ്ങള്‍ ശേഖരിക്കുകയാണ് NPRന്‍റെ ലക്ഷ്യമെന്ന് സെന്‍സസ് കമ്മീഷന്‍ അറിയിച്ചു.

ഡാറ്റാബേസില്‍ ജനസംഖ്യാപരമായതും ബയോമെട്രിക് വിശദാംശങ്ങളും ഉണ്ടായിരിക്കും. ഒരു പ്രദേശത്ത് കുറഞ്ഞത് ആറുമാസമോ അതില്‍ കൂടുതലോ താമസിച്ച വ്യക്തിയാണ് 'സാധാരണ താമസക്കാരന്‍'. അതല്ലെങ്കില്‍ അടുത്ത ആറുമാസമോ അതില്‍ കൂടുതലോ ഒരു പ്രദേശത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്കും അപേക്ഷിക്കാം. ഇന്ത്യയിലെ ഓരോ വ്യക്തിയുംNPRല്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാണ്.

2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ അസമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും NPRനായുള്ള പരിശീലനം നടക്കും. NPRനായുള്ള ഡാറ്റ 2010ല്‍ യുപിഎ സര്‍ക്കാറിന്‍റെ കാലത്താണ് ആദ്യമായി ശേഖരിച്ചത്. വീടുകള്‍ തോറുമുള്ള സര്‍വേകള്‍ ഉപയോഗിച്ച്‌ NPR  ഡാറ്റ 2015ല്‍ അപ്ഡേറ്റ് ചെയ്തു. NPR പുതുക്കുന്നിതിനൊപ്പം രാജ്യത്തെ വീടുകളുടെ കണക്കെടുപ്പും 2020ല്‍ നടക്കും

പൗരത്വ ഭേദഗതി നിയമത്തിനും (CAA)  NRCയ്ക്കുമെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായിരിക്കെയാണ് NPR പ്രക്രിയക്ക് അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

Trending News