close

News WrapGet Handpicked Stories from our editors directly to your mailbox

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയില്‍ ഇന്ന് അടിയന്തിര വാദം കേൾക്കില്ല

ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തിനെ കൈവിട്ട് സുപ്രീംകോടതി.

Updated: Aug 21, 2019, 04:29 PM IST
ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയില്‍ ഇന്ന് അടിയന്തിര വാദം കേൾക്കില്ല

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തിനെ കൈവിട്ട് സുപ്രീംകോടതി.

ഹര്‍ജിയില്‍ പിഴവുള്ളതിനാൽ കേസ്​ ഇന്ന്​ ലിസ്​റ്റ്​ ചെയ്​തിരുന്നില്ല. ചീഫ്​ ജസ്​റ്റിസ്​ കേസ്​ ലിസ്​റ്റ്​ ചെയ്യാതെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാൻ കഴിയില്ലെന്ന്​ ജസ്​റ്റിസ്​ എ. കെ. രമണ വീണ്ടും അറിയിച്ചു. 

ഉച്ചക്ക്​ വീണ്ടും ചിദംബരത്തിന്​ വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ജസ്​റ്റിസ്​ രമണക്ക്​ മുന്നിൽ ഹാജരായിരുന്നു. കപിൽ സിബൽ ഹര്‍ജി പരിഗണിക്കണമെന്ന് അപേക്ഷിച്ചുവെങ്കിലും കേസ്​ ലിസ്​റ്റ്​ ചെയ്യാതെ പരിഗണിക്കാന്‍ സാധിക്കില്ല എന്ന് ജസ്​റ്റിസ്​ എ. കെ. രമണ അറിയിച്ചു.

രാവിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ അറസ്റ്റ് തടയണമെന്ന ചിദംബരത്തിന്‍റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. കൂടാതെ, ഉടന്‍ ഉത്തരവിറക്കാനാവില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍.വി. രമണ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം, മുന്‍‌കൂര്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിന് ഇപ്പോള്‍ നിയമപരമായി തടസ്സങ്ങളില്ല. 

എന്നാല്‍, ചിദംബരത്തിനെതിരെ എൻഫോഴ്​സ്​മെന്‍റ് ഡയറക്​ടറേറ്റ് ലുക്ക്​ ഔട്ട്​ നോട്ടീസ്​ പുറത്തിറക്കിയിട്ടുണ്ട്​. അതേസമയം, ചിദംബരം എവിടെയാണെന്ന സൂചന പോലും ഇതുവരെ പുറത്തു വന്നിട്ടില്ല. ഇന്നലെ രാത്രി 12ന് ചിദംബരത്തിന്‍റെ വസതിയിലെത്തിയ സിബിഐ സംഘം രണ്ടു മണിക്കൂറിനകം ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് പതിപ്പിച്ചിരുന്നു

നിരവധി തവണ സിബിഐ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തുകയും അദ്ദേഹത്തെ കാണാനാവാതെ മടങ്ങുകയും ചെയ്തിരുന്നു.

സുപ്രീംകോടതിയുടെ ഭാഗത്തു നിന്ന് ചിദംബരത്തിന് അനുകൂല തീരുമാനം വന്നില്ലെങ്കില്‍ ഏജന്‍സികള്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേയ്ക്ക് കടക്കും. 

മുന്‍കൂര്‍ ജാമ്യം ഇല്ലെങ്കില്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണമെങ്കിലും നീട്ടണമെന്ന ആവശ്യവുമായാണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.