ജനസംഖ്യാ നിയന്ത്രണത്തിന് രാംദേവ് പറയുന്നു; 'വോട്ടവകാശം നൽകരുത്'

ദേശീയതലത്തിൽ മദ്യത്തിന്‍റെ ഉത്പാദനത്തിനും വില്‍പ്പയ്ക്കും  സമ്പൂർണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്നും രാംദേവ് പറഞ്ഞു. 

Last Updated : May 27, 2019, 12:28 PM IST
ജനസംഖ്യാ നിയന്ത്രണത്തിന് രാംദേവ് പറയുന്നു; 'വോട്ടവകാശം നൽകരുത്'

ഡൽഹി: ഇന്ത്യയിലെ ജനസംഖ്യ നിയന്ത്രിക്കാന്‍ മൂന്നാമത്തെ കുട്ടിയ്ക്ക് വോട്ടവകാശം നല്‍കരുതെന്ന് യോഗ ഗുരു ബാബ രാംദേവ്. ഹരിദ്വാറില്‍ നടന്ന പത്രസമ്മേളനത്തിലാണ് രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാനായി രാംദേവ് പുതിയ നിർദേശങ്ങള്‍ പങ്കുവച്ചത്. 

ദമ്പതികള്‍ക്ക് മൂന്നാമത് ജനിക്കുന്ന കുട്ടിയ്ക്ക് വോട്ടവകാശം നല്‍കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനുവദിക്കരുതെന്നും രാംദേവ് പറയുന്നു. 

ഇത്തരത്തിലുള്ള മുൻ കരുതലുകൾ ജനന നിയന്ത്രണത്തിന് ആളുകളെ പ്രേരിപ്പിക്കുമെന്നും ഇതിനായി സര്‍ക്കാര്‍ പ്രത്യേകം നടപടികള്‍ സ്വീകരിക്കണമെന്നും രാംദേവ് പറയുന്നു. 

വരുന്ന അന്‍പത് വർഷങ്ങള്‍ കൊണ്ട് രാജ്യത്തെ ജനസംഖ്യ 150 കോടിയിൽ കൂടാൻ പാടില്ലെന്നും അതിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ രാജ്യം സജ്ജമല്ലെന്നും രാംദേവ് പറഞ്ഞു. 

കൂടാതെ, ഇന്ത്യ ഋഷിമാരുടെ നാടാണെന്നും അതുകൊണ്ട് തന്നെ ദേശീയതലത്തിൽ മദ്യത്തിന്‍റെ ഉത്പാദനത്തിനും വില്‍പ്പയ്ക്കും  സമ്പൂർണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്നും രാംദേവ് പറഞ്ഞു. 

ഇസ്ലാമിക് രാജ്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ മദ്യത്തിന് എന്തുകൊണ്ട് ഇന്ത്യയിലും നിരോധനം ഏര്‍പ്പെടുത്തിക്കൂടാ എന്നാണ് രാംദേവ് ചോദിക്കുന്നത്.

പശു കശാപ്പിന് വിലക്കേർപ്പെടുത്തണമെന്നാണ് ബാബയുടെ മറ്റൊരു ആവശ്യം. ഇത് പൂർണ്ണമായും നിരോധിച്ചാൽ പശുക്കടത്ത് നടത്തുന്നവരും ഗോരക്ഷകരും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് വാദം. 

മാംസം ഭക്ഷിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് വേറേ പല ഇറച്ചികളും ലഭ്യമാണെന്നും അവർക്ക് അത് കഴിക്കാമെന്നും ബാബ വ്യക്തമാക്കി.

 

 

 

 

 

Trending News