close

News WrapGet Handpicked Stories from our editors directly to your mailbox

ച്യൂയിംഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി!!

കോടതി പരിസരത്ത് വെച്ച്, അഭിഭാഷകന്‍റെ സാന്നിധ്യത്തിലാണ് റഷീദ് സിമ്മിയെ മുത്തലാഖ് ചൊല്ലിയത്.

Sneha Aniyan | Updated: Aug 21, 2019, 05:52 PM IST
ച്യൂയിംഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി!!

ലഖ്‌നൗ: ച്യൂയിംഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്!!

ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.  2004ല്‍ വിവാഹിതരായ റഷീദ്-സിമ്മി ദമ്പതികളാണ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയത്. 

കോടതി പരിസരത്ത് വെച്ച്, അഭിഭാഷകന്‍റെ സാന്നിധ്യത്തിലാണ് റഷീദ് സിമ്മിയെ മുത്തലാഖ് ചൊല്ലിയത്.

ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിര സിമ്മി നല്‍കിയ സ്ത്രീധന പീഢന പരാതിയില്‍ വാദം കേള്‍ക്കാന്‍ കോടതിയിലെത്തിയപ്പോഴായിരുന്നു സംഭവ൦.

കേസിന്‍റെ വിശദാംശങ്ങള്‍ അഭിഭാഷകനുമായി സംസാരിക്കുകയായിരുന്ന സിമ്മിയുടെ അടുത്തേക്ക് ച്യൂയിംഗവുമായി റഷീദെത്തുകയായിരുന്നു. 

വക്കീലുമായി സംസാരിക്കുന്നതിനാല്‍ സിമ്മി ഇത് നിരസിച്ചതാണ് റഷീദിനെ ചൊടിപ്പിച്ചത്.

ഇതോടെ പ്രകോപിതനായ റഷീദ് അഭിഭാഷകന്‍റെ സാന്നിധ്യത്തില്‍ കോടതി വളപ്പില്‍ വച്ച് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുകയായിരുന്നു. 

കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ മുത്തലാഖ് നിരോധന നിയമത്തിന്‍റെ വിവിധ വകുപ്പുകള്‍ പ്രകാര൦ റഷീദിനെതിരെ അടുത്ത കേസും രജിസ്റ്റര്‍ ചെയ്തു.