എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റില്‍ ഹാജരാകില്ലെന്ന് ശരദ് പവാര്‍

മഹാരാഷ്ട്ര നി​​യ​​മ​​സ​​ഭ തി​​ര​​ഞ്ഞെ​​ടു​​പ്പി​​ന് വെറും ഒരു മാ​​സം ബാ​​ക്കിനി​​ൽ​​ക്കേ അ​​പ്ര​​തീ​​ക്ഷിത തിരിച്ചടി നേരിട്ട് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍.

Sheeba George | Updated: Sep 27, 2019, 06:28 PM IST
എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റില്‍ ഹാജരാകില്ലെന്ന് ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്ര നി​​യ​​മ​​സ​​ഭ തി​​ര​​ഞ്ഞെ​​ടു​​പ്പി​​ന് വെറും ഒരു മാ​​സം ബാ​​ക്കിനി​​ൽ​​ക്കേ അ​​പ്ര​​തീ​​ക്ഷിത തിരിച്ചടി നേരിട്ട് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍.

​​എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റില്‍ പോയി മൊഴി കൊടുക്കില്ലെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍. ​​എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ശരദ് പവാറിനയച്ച കത്തില്‍ ഇപ്പോള്‍ ഹാജരാകേണ്ടതില്ലെന്നും ആവശ്യമെങ്കില്‍ വിളിക്കാമെന്നും അറിയിച്ചതിന് പിന്നാലെയാണ് ഹാജരാകില്ലെന്ന് വ്യക്തമാക്കി ശരദ് പവാര്‍ രംഗത്തെത്തിയത്.  കൂടാതെ, തിരഞ്ഞെടുപ്പ് അവസാനിക്കുംവരെ ഹാജരാവാന്‍ സാധിക്കില്ല എന്ന് ​​എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനെ അറിയിച്ചതായും ശരദ് പവാര്‍ പറഞ്ഞു. 

മഹാരാഷ്ട്ര സർക്കാരിനെ പ്രതിനിധീകരിച്ച് മുംബൈ പോലീസ് കമ്മീഷണർ തന്നെ വന്ന് കണ്ടിരുന്നുവെന്നും, സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാമെന്നതിനാൽ തത്കാലം ഇഡി ഓഫീസിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശിച്ചതായും പവാർ പറഞ്ഞു.

സഹകരണ യൂണിറ്റുകളുടെ സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിക്കാതെ സഹകരണ പഞ്ചസാര ഫാക്ടറികള്‍ക്കും, സ്പിന്നി൦ഗ് മില്ലുകള്‍ക്കും, മറ്റു പ്രോസസി൦ഗ് യൂണിറ്റുകള്‍ക്കും മഹാരാഷ്ട്ര ബാങ്ക് അനധികൃതമായി വായ്പ നല്‍കി എന്നതാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസ്.

എന്നാല്‍ താന്‍ ഒരു ബാങ്കിന്‍റെയും ഡയറക്ടറായിരുന്നില്ലെന്ന് ശരദ് പവാര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തന്നെ കൈക്കൊണ്ട ഇത്തരമൊരു നടപടിയേയും അദ്ദേഹം ചോദ്യം ചെയ്തു. 

ആദ്യം ചിദംബരം, പിന്നാലെ ഡി കെ ശിവകുമാര്‍, അടുത്തത് ആരെന്ന ചോദ്യത്തിന് ഉത്തരമായി!!