കനിമൊഴിയുടെ വസതിയില്‍നിന്നും ഒന്നും കണ്ടെത്താതെ ആദായനികുതി വകുപ്പ്

രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടില്‍ ആവേശം കൊള്ളുമ്പോള്‍ ആദായനികുതി വകുപ്പിന്‍റെ റൈയ്ഡും തകൃതിയായി നടക്കുകയാണ്. 

Updated: Apr 17, 2019, 11:20 AM IST
കനിമൊഴിയുടെ വസതിയില്‍നിന്നും ഒന്നും കണ്ടെത്താതെ ആദായനികുതി വകുപ്പ്

ചെന്നൈ: രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടില്‍ ആവേശം കൊള്ളുമ്പോള്‍ ആദായനികുതി വകുപ്പിന്‍റെ റൈയ്ഡും തകൃതിയായി നടക്കുകയാണ്. 

പക്ഷപാതപരമായി റെയ്ഡുകള്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശത്തിന് പുല്ലുവില കല്പിച്ചാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡ് നടക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ കേന്ദ്രങ്ങളിലാണെന്നത് മറ്റൊരു വസ്തുത. 

ഇന്നലെ ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലുള്ള വസതിയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. കള്ളപ്പണം സംബന്ധിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് അധികൃതര്‍ വിശദീകരിച്ചെങ്കിലും സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് ആരോപണം.

ഡിഎംകെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍റെ സഹോദരിയും രാജ്യസഭാംഗവുമാണ് കനിമൊഴി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് പരസ്യമായി പറഞ്ഞ് പിന്തുണച്ച നേതാവാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന റെയ്ഡുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

അതേസമയം ഇത്തരം റെയ്ഡുകള്‍ക്കൊന്നും തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താനാവില്ല എന്ന് കനിമൊഴി പറഞ്ഞു. 

അതേസമയം, ക​നി​മൊ​ഴി​യു​ടെ വീ​ട്ടി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡ് രാ​ഷ്ട്രീ​യ പ്ര​തി​കാ​ര​ന​ട​പ​ടി​യാ​ണെ​ന്ന് സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന​യ്ക്ക് നി​ദേ​ശം ന​ല്‍​കി​യ​ത് ന​രേ​ന്ദ്രമോ​ദി​യാ​ണെ​ന്നും സ്റ്റാ​ലി​ന്‍ ആ​രോ​പി​ച്ചു. 

ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ വസതിയില്‍നിന്ന് വന്‍തുക പിടിച്ചെടുത്തതിന് പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് കനിമൊഴിയുടെ വസതിയിലെ റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്. 

വോട്ടിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നത് ആദ്യമായാണ്. വെ​ല്ലൂ​ര്‍ ഒ​ഴി​കെ​യു​ള്ള 39 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് വ്യാ​ഴാ​ഴ്ച തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

തമിഴ്‌നാട്ടില്‍നിന്ന് ഇതുവരെ 500 കോടിരൂപ പിടിച്ചെടുത്തുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. 205 കോടി രൂപ പണമായും ബാക്കി സ്വര്‍ണമായുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലെ 18 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ചെന്നൈ, നാമക്കല്‍, തിരുനല്‍വേലി എന്നിവ അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധനകള്‍ നടന്നത്. 

ബിജെപി കേന്ദ്രങ്ങളിലൊന്നും ഇപ്പോള്‍ റെയ്ഡു നടക്കുന്നില്ല. അതേസമയം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്‌-ജെഡി(എസ്) നേതാക്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വ്യാപകമായി റെയ്ഡുകള്‍ നടക്കുന്നുണ്ട്.