ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് വിജ്ഞാപനം ഇന്ന്

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് നടപടികള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്.   

Last Updated : Mar 18, 2019, 09:19 AM IST
ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് വിജ്ഞാപനം ഇന്ന്

ന്യൂഡല്‍ഹി: 17ാം ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് നടപടികള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. 

91 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 3 നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനമാകും ഇന്ന് പുറപ്പെടുവിക്കുക. ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങി 20 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 91 ലോക്‌സഭാ സീറ്റുകളിലാണ് അടുത്ത മാസം 11ന് ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നത്.

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ഏപ്രില്‍ പതിനൊന്നിന് നടക്കും. ഈ മാസം 26 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. മെയ് 23 ന് രാജ്യം കാത്തിരിക്കുന്ന വോട്ടെണ്ണല്‍.

Trending News