ജെയ്ഷെ ഇ മൊഹമ്മദിനെതിരെ കടുത്ത നടപടികളുമായി സുരക്ഷാ സേന!

ജമ്മു കശ്മീരില്‍ രണ്ട് പോലീസുകാരുടെ മരണത്തിന് കാരണമായ തീവ്ര വാദ ആക്രമണത്തിന് പിന്നില്‍ ജെയ്ഷെ ഇ മൊഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Last Updated : Aug 14, 2020, 07:40 PM IST
  • തീവ്ര വാദ ആക്രമണത്തിന് പിന്നില്‍ ജെയ്ഷെ ഇ മൊഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്
  • ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുന്നതിനുള്ള നീക്കം തുടങ്ങി
  • ജെയ്ഷെയ്ക്ക് ആക്രമണത്തിന് സഹായം നല്കിയവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്
  • താഴ്വരയില്‍ ജമ്മു കശ്മീര്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്
ജെയ്ഷെ ഇ മൊഹമ്മദിനെതിരെ കടുത്ത നടപടികളുമായി സുരക്ഷാ സേന!

ശ്രിനഗര്‍:ജമ്മു കശ്മീരില്‍ രണ്ട് പോലീസുകാരുടെ മരണത്തിന് കാരണമായ തീവ്ര വാദ ആക്രമണത്തിന് പിന്നില്‍ ജെയ്ഷെ ഇ മൊഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

നൌഗാമില്‍ ജനവാസ മേഖലയിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്,പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന് നേര്‍ക്കാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ജമ്മു കശ്മീര്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവരെ പിടികൂടുന്നതിനുള്ള നീക്കം ആരംഭിച്ചതായി 
കശ്മീര്‍ റെയ്ഞ്ച് ഐജി വിജയകുമാര്‍ അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ കശ്മീര്‍ താഴ്വരയില്‍ സുരക്ഷാ സേന കര്‍ശന പരിശോധനയാണ് നടത്തുന്നത്.

സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് അതീവ സുരക്ഷയാണ് കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്,

Also Read:കശ്മീരില്‍ പോലീസ് സംഘത്തിന് നേരെ ഭീകരാക്രമണം, 2 പേര്‍ക്ക് വീരമൃത്യു

ജെയ്ഷെയ്ക്ക് ആക്രമണത്തിന് സഹായം നല്കിയവരെയും തിരിച്ചറിഞ്ഞതായാണ് വിവരം.

ഭീകരര്‍ക്ക് ഒളിച്ചിരിക്കാന്‍ സഹായം നല്കിയവരെയും സാമ്പത്തിക സഹായവും ആയുധങ്ങളും എത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും 
സുരക്ഷാ സേനയ്ക്ക് ലഭിച്ചിട്ടുണ്ട്,എത്രയും പെട്ടെന്ന് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ പിടികൂടുന്നതിനാണ് ജമ്മു കശ്മീര്‍ പോലീസ് 
ശ്രമിക്കുന്നത്.

Trending News