ബാങ്കുകൾ സ്വീകരിക്കേണ്ട ഔദ്യോഗിക രേഖകളുടെ പട്ടികയില്‍ NPR!

ബാങ്കുകൾ സ്വീകരിക്കേണ്ട  ഔദ്യോഗിക രേഖകളുടെ  (ഒവിഡി) പട്ടികയിൽ NPR ഉൾപ്പെടുത്തി റിസര്‍വ് ബാങ്ക്. 

Updated: Jan 21, 2020, 06:22 AM IST
ബാങ്കുകൾ സ്വീകരിക്കേണ്ട ഔദ്യോഗിക രേഖകളുടെ പട്ടികയില്‍ NPR!

ബാങ്കുകൾ സ്വീകരിക്കേണ്ട  ഔദ്യോഗിക രേഖകളുടെ  (ഒവിഡി) പട്ടികയിൽ NPR ഉൾപ്പെടുത്തി റിസര്‍വ് ബാങ്ക്. 

NPR-ൽ നിന്നുള്ള പേരും വിലാസവും അടങ്ങിയ രേഖ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനോ മറ്റേതെങ്കിലും കെ‌വൈ‌സി മാനദണ്ഡങ്ങൾ പാലിക്കുന്നതിനോ ഉപയോഗിക്കാമെന്നാണ് RBI വ്യക്തമാക്കിയിരിക്കുന്നത്. 

ബാങ്കുകളിലേക്കുള്ള ആർ‌ബി‌ഐ നിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാൻ കാർഡ്, ഡ്രൈവി൦ഗ് ലൈസൻസ്, NREGA ജോബ് കാർഡ് തുടങ്ങിയവയാണ് മറ്റു രേഖകൾ.

2020 ജനുവരി 31 ന് മുമ്പായി കെ‌വൈ‌സി വിശദാംശങ്ങൾ സമർപ്പിക്കാൻ റിസർവ്വ് ബാങ്ക് ഇടപാടുകാരോട് ആവശ്യപ്പെട്ട് ഒരു വിജ്ഞാപനം പുറത്തിറക്കി കഴിഞ്ഞു.

കെ വൈ.സി രേഖകളിൽ വിശദാംശങ്ങൾ സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് പണം പിൻവലിക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ലെന്നും ബാങ്ക് അറിയിച്ചു.