കൊവിഡ്-19 പരിശോധനയ്ക്ക് നഴ്സുമാരിൽ നിന്നും പണം ഈടാക്കുന്നതായി പരാതി!

ഡൽഹിയിൽ കോവിഡ് 19 പരിശോധനയ്ക്ക് നഴ്സുമാരിൽ നിന്ന് സ്വകാര്യ ആശുപത്രി പണം ഈടാക്കുന്നതായി പരാതി ഉയരുന്നു. 

Last Updated : May 3, 2020, 04:37 PM IST
കൊവിഡ്-19 പരിശോധനയ്ക്ക് നഴ്സുമാരിൽ നിന്നും പണം ഈടാക്കുന്നതായി പരാതി!

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് 19 പരിശോധനയ്ക്ക് നഴ്സുമാരിൽ നിന്ന് സ്വകാര്യ ആശുപത്രി പണം ഈടാക്കുന്നതായി പരാതി ഉയരുന്നു. 

മുഖ്യമന്ത്രി  അരവിന്ദ് കേജ്രിവാൾ, ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ,  ആരോഗ്യ വകുപ്പ് മന്ത്രി സത്യേന്ദ്ര ജയിൻ  എന്നിവർക്ക് ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപെട്ട് എൻ എസ് യു ഐ കത്തയച്ചു.

രാജ്യ തലസ്ഥാനത്ത്  ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തുക. അവർക്കുവേണ്ടി മതിയായ അവശ്യവസ്തുക്കൾ ജോലി സമയങ്ങളിൽ ഉറപ്പുവരുത്തണമെന്നും പരാതിയിൽ പറയുന്നു. 

ജോലിക്ക് ഇടയിൽ അസുഖം വന്നാൽ പരിശോധനകൾക്കായി  അവരുടെ കയ്യിൽനിന്നും ചില സ്വകാര്യ ആശുപത്രികൾ പണം ഈടാക്കുന്നുണ്ട്.

ഈ വിഷയം അടിയന്തരമായി തന്നെ പരിഹരിക്കണമെന്ന് എൻ എസ് യു ഐ നേതാവ് വിനീത് തോമസ് നൽകിയ പരാതിയിൽ പറയുന്നു.

പരാതിയിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പരാതി നൽകിയ വിനീത് തോമസിന് ഉറപ്പ് നൽകി. ഇക്കാര്യം പരിശോധിക്കുന്നതിനായി മുഖ്യമന്ത്രി ഡെൽഹി ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Trending News