ഓഗസ്റ്റ് ഒന്ന് വരെ സമയം; പ്രിയങ്കയൊഴിയുന്ന വസതിയിലേക്ക് ഇനിയാര്?

കോൺഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് അനുവദിച്ച സർക്കാർ താമസസൗകര്യം കേന്ദ്രം ജൂലൈ ഒന്ന് തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. ഓഗസ്റ്റ് ഒന്നിന് മുന്‍പ് വസതി ഒഴിയണമെന്നാണ് നിര്‍ദേശം. 

Last Updated : Jul 6, 2020, 07:46 AM IST
  • ബിജെപി മാധ്യമവിഭാഗം തലവനും എംപിയുമായ അനില്‍ ബലൂനിയാണ് പ്രിയങ്കയുടെ ഡല്‍ഹിയിലെ വസതിയിലേക്ക് അടുത്തതായി താമസത്തിനെത്തുക.
  • 2022ല്‍ വരാനിരിക്കുന്ന ഉത്തര്‍പ്രദേശ്‌ നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് ലഖ്നൗവിലെ ഷീല കൗള്‍ ഹൌസിലേക്ക് താമസം മാറാനാണ് പ്രിയങ്കയുടെ നീക്കം.
ഓഗസ്റ്റ് ഒന്ന് വരെ സമയം; പ്രിയങ്കയൊഴിയുന്ന വസതിയിലേക്ക് ഇനിയാര്?

കോൺഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് അനുവദിച്ച സർക്കാർ താമസസൗകര്യം കേന്ദ്രം ജൂലൈ ഒന്ന് തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. ഓഗസ്റ്റ് ഒന്നിന് മുന്‍പ് വസതി ഒഴിയണമെന്നാണ് നിര്‍ദേശം. 

എന്നാല്‍, പ്രിയങ്കയൊഴിയുന്ന ഈ വസതിയിലേക്ക് അടുത്തത് ആര്? അതിനും ഉത്തരം കണ്ടെത്തിയിരിക്കുകയാണ് കേന്ദ്രം. ബിജെപി (BJP) മാധ്യമവിഭാഗം തലവനും എംപിയുമായ അനില്‍ ബലൂനി(Anil Baluni) യാണ് പ്രിയങ്കയുടെ ഡല്‍ഹിയിലെ വസതിയിലേക്ക് അടുത്തതായി താമസത്തിനെത്തുക. 

കടൽക്കൊലക്കേസ്: പ്രതിപക്ഷം ഇന്ത്യയുടെ നേട്ടത്തെ താഴ്ത്തിക്കാട്ടുന്നു: കെ.സുരേന്ദ്രൻ

ലോധി എസ്റ്റേറ്റിലെ 6b നമ്പര്‍ 35 ബംഗ്ലാവിലേക്ക് മാറാന്‍ ബലൂനിയ്ക്ക് ഇതിനക൦ തന്നെ നിര്‍ദേശം ലഭിച്ചു കഴിഞ്ഞു. രണ്ടു മാസത്തിനകം ഔദ്യോഗിക വസതിയിലേക്ക് മാറാമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍,  അറ്റകുറ്റപ്പണികള്‍ എന്തെങ്കിലും നടത്തേണ്ടതുണ്ടെങ്കില്‍ മാറ്റം വൈകും. 

ഗുരുദ്വാര റാകാബ് ഗഞ്ച് റോഡിലെ 20-ാം നമ്പര്‍ വസതിയിലാണ് നിലവില്‍ ബലൂനി താമസിക്കുന്നത്. പ്രിയങ്ക ഗാന്ധി (Priyanka Gandhi) യ്ക്ക് നല്‍കിയിരുന്ന SPG സുരക്ഷ പിന്‍വലിച്ചതായി ആഭ്യന്തര മന്ത്രാലയം നഗരവികസന മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്  വസതിയൊഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. 

തിരുവനന്തപുരം നഗരത്തില്‍ നാളെ രാവിലെ 6 മണി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍!!

CRPFന്‍റെ 'Z+'  സുരക്ഷയാണ് നിലവില്‍ പ്രിയങ്കയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഈ സുരക്ഷാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഔദ്യോഗിക വസതി നല്‍കാന്‍ സര്‍ക്കാര്‍ വ്യവസ്ഥയില്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഒഴിഞ്ഞില്ലെങ്കില്‍ നിയമപ്രകാരമുല്ല പിഴ ഈടാക്കുമെന്നും പ്രിയങ്കയ്ക്ക് മുന്നറിയിപ്പുണ്ട്. 1997 ഫെബ്രുവരി 21നാണ് ഈ വസതി പ്രിയങ്കയ്ക്ക് അനുവദിച്ചത്. 

കോണ്‍ഗ്രസ് (Congress) അധ്യക്ഷ സോണിയ ഗാന്ധി (Sonia Gandhi), രാഹുല്‍ ഗാന്ധി (Rahul Gandhi), പ്രിയങ്ക ഗാന്ധി എന്നിവരുടെ SPG സുരക്ഷ കഴിഞ്ഞ നവംബറില്‍ കേന്ദ്രം പിന്‍വലിച്ചിരുന്നു.

കോവിഡ് വ്യാപനം: സർക്കാരിന് അലംഭാവം, പരിശോധന കൂട്ടണം

അതേസമയം, 2022ല്‍ വരാനിരിക്കുന്ന ഉത്തര്‍പ്രദേശ്‌ (Uttar Pradesh) നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് ലഖ്നൗവിലെ ഷീല കൗള്‍ ഹൌസിലേക്ക് താമസം മാറാനാണ് പ്രിയങ്കയുടെ നീക്കം. 

ഇതുസംബന്ധിച്ച തീരുമാനം നേരത്തെ പ്രിയങ്ക എടുത്തിരുന്നുവെന്നും ഇതിന്‍റെ ഭാഗമായി ഷീല കൗള്‍ ഹൗസിന്‍റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.

Trending News