എണ്ണവില വീണ്ടും കയറുന്നു; പെട്രോളിന് 15, ഡീസലിന് 21 പൈസ വർധിച്ചു

കർണാടക തെരഞ്ഞെടുപ്പിനു പിന്നാലെ എണ്ണവിലയില്‍ വീണ്ടും വർധന. മുംബൈയിലും ഡൽഹിയിലും ബുധനാഴ്ച രാവിലെ പെട്രോൾ വിലയിൽ ലീറ്ററിന് 15 പൈസയാണു വർധിച്ചത്. 

Updated: May 16, 2018, 04:54 PM IST
എണ്ണവില വീണ്ടും കയറുന്നു; പെട്രോളിന് 15, ഡീസലിന് 21 പൈസ വർധിച്ചു

മുംബൈ: കർണാടക തെരഞ്ഞെടുപ്പിനു പിന്നാലെ എണ്ണവിലയില്‍ വീണ്ടും വർധന. മുംബൈയിലും ഡൽഹിയിലും ബുധനാഴ്ച രാവിലെ പെട്രോൾ വിലയിൽ ലീറ്ററിന് 15 പൈസയാണു വർധിച്ചത്. 

കൊൽക്കത്തയിൽ 14 പൈസയും ചെന്നൈയിൽ 16 പൈസയും കൂടിയതായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ വെബ്സൈറ്റ് പറയുന്നു. 

ഇതോടെ, ഡൽഹിയിൽ പെട്രോളിന് 75 രൂപയും കൊൽക്കത്തയിൽ 77.79 രൂപയും, മുംബൈയിൽ 82.94 രൂപയും, ചെന്നൈയിൽ 77.93 രൂപയുമായി പെട്രോളിന്‍റെ നിരക്ക്.

ഡൽഹിയിലും കൊൽക്കത്തയിലും ഡീസൽ വില 21 പൈസ വർധിച്ചു. ഇതോടെ, ഡൽഹിയിൽ 66.57 രൂപയും കൊല്‍ക്കത്തയില്‍ 69.11 രൂപയുമാണ് ഡീസലിന്‍റെ വില. 

മുംബൈയിൽ 22 പൈസ വര്‍ദ്ധിച്ച് 70.88 രൂപയും, ചെന്നൈയിൽ 23 പൈസ വര്‍ദ്ധിച്ച് 70.25 രൂപയുമായി. കർണാടക തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ, ദിനംപ്രതി എണ്ണവില നിശ്ചയിക്കുന്ന രീതി 19 ദിവസത്തേക്കു നിർത്തിവച്ചിരുന്നു. 

അതേസമയം, രാജ്യാന്തര തലത്തിൽ ഇന്ന് ക്രൂഡോയിൽ വില 0.47% കുറഞ്ഞ് ബാരലിന് 4,827 രൂപയായി. 

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിൽ വില താഴുമ്പോഴും ഇന്ത്യന്‍ വിപണിയില്‍ ഇന്ധനവില മുന്നോട്ടുതന്നെ!!.