ന്യൂഡല്‍ഹി: രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി കാണാതായ എണ്ണക്കപ്പല്‍ ‘മറൈന്‍ എക്സ്പ്രസ്’ കണ്ടെത്തി. കടല്‍ക്കൊള്ളക്കാര്‍ തന്നെയാണ് കപ്പല്‍ വിട്ടുകൊടുത്തത്. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, മോചനദ്രവ്യം കൊടുത്തിട്ടാണോ കപ്പല്‍ വിട്ടയച്ചത് എന്ന കാര്യം വ്യക്തമല്ല. കപ്പല്‍ ഇപ്പോള്‍ ക്യാപ്റ്റന്റെ നിയന്ത്രണത്തിലാണ് എന്ന് ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ മാലിനി ശങ്കര്‍ അറിയിച്ചു.
എംടി മറീന എക്സ്പ്രസ് എന്ന എണ്ണകപ്പലിൽനിന്നുള്ള അവസാന സിഗ്നൽ ലഭിച്ചത് ജനുവരി 31ന് വൈകീട്ട് ആറരയ്ക്കാണ്. 52 കോടിരൂപാ മൂല്യംവരുന്ന 13,500 ടണ്‍ ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നത്.
ബെനിന്‍, നൈജീരിയ എന്നീ രാജ്യങ്ങളുടെ നാവികസേനകളുടെ സഹായത്തോടെയാണ് കപ്പല്‍ കണ്ടെത്താനുള്ള ശ്രമം നടത്തിയത്. കൂടാതെ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനവും പ്രവര്‍ത്തിച്ചിരുന്നു.
എണ്ണക്കപ്പല്‍ കണ്ടെത്താന്‍ സഹായിച്ച ബെനിന്‍, നൈജീരിയ രാജ്യങ്ങള്‍ക്ക് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നന്ദി അറിയിച്ചു.
I am happy to inform that Merchant Ship Marine Express with 22 Indian nationals on board has been released.
— Sushma Swaraj (@SushmaSwaraj) February 6, 2018
We thanks Governments of Nigeria and Benin for their help and support.
— Sushma Swaraj (@SushmaSwaraj) February 6, 2018