എണ്ണക്കപ്പല്‍ കാണാതായ സംഭവം: നൈജീരിയയുടെ സഹായം തേടി ഇന്ത്യ

ഇന്ത്യയുടെ എണ്ണക്കപ്പല്‍ ആഫ്രിക്കൻ രാജ്യമായ ബെനീനിൽ കാണാതായി റിപ്പോര്‍ട്ട്. എണ്ണക്കപ്പലില്‍ 22 ഇന്ത്യക്കാരുമുണ്ടായിരുന്നു. 

Last Updated : Feb 4, 2018, 12:05 PM IST
 എണ്ണക്കപ്പല്‍ കാണാതായ സംഭവം: നൈജീരിയയുടെ സഹായം തേടി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയുടെ എണ്ണക്കപ്പല്‍ ആഫ്രിക്കൻ രാജ്യമായ ബെനീനിൽ കാണാതായി റിപ്പോര്‍ട്ട്. എണ്ണക്കപ്പലില്‍ 22 ഇന്ത്യക്കാരുമുണ്ടായിരുന്നു. 

വിദേശകാര്യ മന്ത്രാലയം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മുംബൈ കേന്ദ്രമായുള്ള ആംഗ്ലോ ഈസ്റ്റേൺ മാനേജ്മെൻറിന്‍റെ എണ്ണക്കപ്പലാണ് ആഫ്രിക്കൻ രാജ്യമായ ബെനീനിൽ നിന്നും കാണാതായിരിക്കുന്നത്. 

എംടി മറീന എക്സ്പ്രസ് എന്ന എണ്ണകപ്പലിൽനിന്നുള്ള അവസാന സിഗ്നൽ ലഭിച്ചത് ജനുവരി 31ന് വൈകീട്ട് ആറരയ്ക്കാണ്. 52 കോടിരൂപാ മൂല്യംവരുന്ന 13,500 ടണ്‍ ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നത്.

എണ്ണക്കപ്പല്‍ കടൽകൊള്ളക്കാർ തട്ടിയെടുത്തതായി സംശയിക്കുന്നതിനാൽ നൈജീരിയൻ സഹായത്തോടെ കപ്പലിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വ്യോമനിരീക്ഷണം അടക്കം തിരച്ചിൽ ഊർജിതമാക്കിയതായി ഷിപ്പിങ് മന്ത്രാലയവും നൈജീരിയയിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കി. നൈജീരിയന്‍ കോസ്റ്റ്ഗാർഡും, നാവികസേനയുമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. എന്നാൽ, കപ്പലിലുള്ളവരുമായി ബന്ധം സ്ഥാപിക്കാതെ എന്താണ് സംഭവിച്ചതെന്ന് സ്ഥിരീകരിക്കാനാകില്ലെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

 

 

 

 

 

More Stories

Trending News