ഒലയും ഊബറും ഒന്നിക്കാന്‍ നീക്കം; ലയന ചര്‍ച്ചകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്

ഇരുകമ്പനികളിലെയും പ്രധാന നിക്ഷേപം നടത്തിയിട്ടുള്ള സോഫ്റ്റ്ബാങ്കിന്‍റെ നേതൃത്വത്തിലാണ് ലയനചര്‍ച്ചകള്‍. 

Last Updated : Mar 29, 2018, 10:25 AM IST
ഒലയും ഊബറും ഒന്നിക്കാന്‍ നീക്കം; ലയന ചര്‍ച്ചകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യയില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ഭീമന്‍മാരായ ഒലയും ഊബറും കൈകോര്‍ക്കാന്‍ നീക്കം. ഇരുകമ്പനികള്‍ തമ്മില്‍ ലയനചര്‍ച്ചകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്. ഇരുകമ്പനികളിലെയും പ്രധാന നിക്ഷേപം നടത്തിയിട്ടുള്ള സോഫ്റ്റ്ബാങ്കിന്‍റെ നേതൃത്വത്തിലാണ് ലയനചര്‍ച്ചകള്‍. 

ഇന്ത്യന്‍ നിരത്തുകളില്‍ മത്സരം ഒഴിവാക്കി കൂടുതല്‍ നേട്ടം കൊയ്യുകയെന്ന ലക്ഷ്യം വച്ചാണ് സോഫ്റ്റ്ബാങ്ക് ലയനചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. രണ്ട് മാസത്തിനുള്ളില്‍ ചര്‍ച്ചകള്‍ക്ക് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഏറ്റെടുക്കലില്‍ മുന്‍കൈ ഏത് കമ്പനിയ്ക്കായിരിക്കും എന്നതില്‍ സമവായത്തിലെത്താത്തതാണ് ലയനം വൈകിപ്പിക്കുന്നത്. 

ഇന്ത്യയിലെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ഒലയുടെ നേതൃത്വത്തില്‍ മുന്നോട്ട് കൊണ്ടുപോകാനാണ്  സോഫ്റ്റ്ബാങ്ക് താല്‍പര്യപ്പെടുന്നത്. സൗത്ത് ഏഷ്യന്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വാങ്ങാന്‍ ഊബര്‍ തയ്യാറാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ സജീവമാണ്. പ്രധാന എതിരാളിയായ ഗ്രാബിന് ഷെയറുകള്‍ വില്‍ക്കാന്‍ ഊബര്‍ തയ്യാറെടുക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. ഗ്രാബിലും സോഫ്റ്റ്ബാങ്കിന് വന്‍നിക്ഷേപം ഉണ്ട്. 

Trending News