പുല്‍വാമ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു, ഒരു സൈനികന് വീരമൃത്യു

പുൽവാമ ജില്ലയിലെ ദാലിപോര മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്.   

Last Updated : May 16, 2019, 09:56 AM IST
പുല്‍വാമ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു, ഒരു സൈനികന് വീരമൃത്യു

പുല്‍വാമ: ജമ്മു കാശ്മീരിലെ പുല്‍വാമയിലെ ദാലിപോര മേഖലയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു ജവാന്‍ വീരമൃത്യു വരിച്ചു.

 

 

 

 

നിരവധി സൈനികര്‍ക്കും ഒരു ഗ്രാമീണനും പരിക്കേറ്റു. രണ്ടു ഭീകരരെ സൈന്യം ജീവനോടെ പിടികൂടുകയും ചെയ്തു.

പുൽവാമ ജില്ലയിലെ ദാലിപോര മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന്‍ ഇവിടെ ഒരു വീട്ടില്‍ നിന്ന് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇരുപക്ഷവും തമ്മിൽ അതിശക്തമായ വെടിവയ്പ്പ് തുടരുകയാണ്. പ്ര​ദേ​ശ​ത്തെ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്ത​ലാ​ക്കി​യി​ട്ടു​ണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Trending News