ജമ്മു: ആർഎസ് പുരയിലുണ്ടായ വെടിവയ്പ്പിൽ ഒരു ജവാന് കൂടി വീരമൃത്യു. കോൺസ്റ്റബിൾ ദീപക് ചിംങ്കാം ആണ് കൊല്ലപ്പെട്ടത്. ഇതോടെ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി.
അതേസമയം ജമ്മു കശ്മീരിലെ ഉധംപൂരിൽ പാക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ രാജസ്ഥാന്‍ സ്വദേശി സുരേന്ദ്ര കുമാർ മോഗ (36) വീരമൃത്യു വരിച്ചിരുന്നു. ഉധംപുരിൽ വ്യോമതാവളത്തിനു നേരെ പാക്കിസ്ഥാൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സൈനികന് പരിക്കേറ്റത്. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായിരുന്നു സുരേന്ദ്ര കുമാർ മോഗ.
Also Read: Operation Sindoor Updates: ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയവരെ വധിച്ചു; നീതി നടപ്പാക്കിയെന്ന് സൈന്യം
ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്ര കുമാറിന്റെ ദേഹത്തേക്ക് ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ രാത്രി ആർഎസ് പുര സെക്ടറിലെ രാജ്യാന്തര അതിർത്തിയിൽ നടന്ന പാക്ക് വെടിവയ്പ്പിൽ ബിഎസ്എഫ് ജവാൻ സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഇംതിയാസാണ് കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









