"​ക​ര്‍​ണാ​ട​ക രാ​ജ്യ​ത മു​ഖ്യ​മ​ന്ത്രി​യാ​കി' ക​ര്‍​ണാ​ട​ക​യി​ല്‍ വീ​ണ്ടും "​മു​ഖ്യ​മ​ന്ത്രി' സ​ത്യ​പ്ര​തി​ജ്ഞ!!

അധികാരമേറ്റ് മൂ​ന്നാ​ഴ്ചയ്ക്ക് ശേഷം മന്ത്രിസഭാ വികസനം നടത്തിയ ക​ര്‍​ണാ​ട​ക​യി​ല്‍ "​മു​ഖ്യ​മ​ന്ത്രി'​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു മ​ന്ത്രി!!

Last Updated : Aug 21, 2019, 07:47 PM IST
"​ക​ര്‍​ണാ​ട​ക രാ​ജ്യ​ത മു​ഖ്യ​മ​ന്ത്രി​യാ​കി' ക​ര്‍​ണാ​ട​ക​യി​ല്‍ വീ​ണ്ടും "​മു​ഖ്യ​മ​ന്ത്രി' സ​ത്യ​പ്ര​തി​ജ്ഞ!!

ബം​ഗ​ളു​രു: അധികാരമേറ്റ് മൂ​ന്നാ​ഴ്ചയ്ക്ക് ശേഷം മന്ത്രിസഭാ വികസനം നടത്തിയ ക​ര്‍​ണാ​ട​ക​യി​ല്‍ "​മു​ഖ്യ​മ​ന്ത്രി'​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു മ​ന്ത്രി!!

ബി​ജെ​പി നേ​താ​വും ചി​ക്ക​നാ​യ​ക​ന​ഹ​ള്ളി എം​എ​ല്‍​എ​യു​മാ​യ മ​ധു സ്വാ​മി​യാണ് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെദ്ദ്യൂരപ്പയെ ഞെ​ട്ടി​ച്ച്‌ "​മു​ഖ്യ​മ​ന്ത്രി'​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

ഗ​വ​ര്‍​ണ​ര്‍ വാ​ജു​ഭാ​യ് വാ​ല​യ്ക്കു മുന്‍പാകെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കെ​ത്തി​യ മ​ധു, "​ക​ര്‍​ണാ​ട​ക രാ​ജ്യ​ത മു​ഖ്യ​മ​ന്ത്രി​യാ​കി' (ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി) എ​ന്നു ചൊ​ല്ലി. അ​മ​ളി മ​ന​സി​ലാ​യ മ​ധു ഉ​ട​ന്‍​ത​ന്നെ "​സോ​റി, മ​ന്ത്രി​യാ​കി', എ​ന്നു തി​രു​ത്തി സ​ത്യ​പ്ര​തി​ജ്ഞ പൂ​ര്‍​ത്തി​യാ​ക്കി. ഇ​തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെദ്ദ്യൂരപ്പയ്ക്ക​രി​കെ എ​ത്തി​യ മ​ധു​വി​നെ നിറഞ്ഞ ചിരിയോ​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​ലിം​ഗ​നം ചെ​യ്ത​ത്.

മൂ​ന്നാ​ഴ്ച മുന്‍പ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റെ​ങ്കി​ലും മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ചി​രു​ന്നി​ല്ല. മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​ഗ​ദീ​ഷ് ഷെ​ട്ടാ​ര്‍ അ​ട​ക്കം 17 മ​ന്ത്രി​മാ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ചൊ​വ്വാ​ഴ്ച യെദ്ദ്യൂരപ്പ ക​ര്‍​ണാ​ട​ക മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ച​ത്. മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ കെ.​എ​സ്. ഈ​ശ്വ​ര​പ്പ, ആ​ര്‍. അ​ശോ​ക, സ്വ​ത​ന്ത്ര​ന്‍ എ​ച്ച്‌. നാ​ഗേ​ഷ്, ബി. ​ശ്രീ​രാ​മ​ലു എ​ന്നി​വ​രും മ​ന്ത്രി​മാ​രാ​ണ്. എം​എ​ല്‍​എ​യോ എം​എ​ല്‍​സി​യോ അ​ല്ലാ​ത്ത ല​ക്ഷ്മ​ണ്‍ സം​ഗ​പ്പ സാ​വ​ഡി​യും മ​ന്ത്രി​യാ​ണ്. 

കോ​ട്ട ശ്രീ​നി​വാ​സ് പൂ​ജാ​രി, ഗോ​വി​ന്ദ് എം. ​കാ​ര​ജോ​ള്‍, അ​ശ്വ​ത് നാ​രാ​യ​ണ്‍ സി​എ​ന്‍. എ​സ്. സു​രേ​ഷ്കു​മാ​ര്‍, വി. ​സോ​മ​ണ്ണ, സി.​ടി. ര​വി, ബാ​സ​വ​രാ​ജ് ബൊ​മ്മൈ, ജെ.​സി. മ​ധു​സ്വാ​മി, സി.​സി. പാ​ട്ടീ​ല്‍, പ്ര​ഭു ച​വാ​ന്‍, ശ​ശി​ക​ല ജോ​ളി അ​ന്നാ​സാ​ഹെ​ബ് എ​ന്നി​വ​രാ​ണു മ​റ്റു മ​ന്ത്രി​മാ​ര്‍. മ​ന്ത്രി​മാ​രി​ല്‍ ഏ​ഴു പേ​ര്‍ ലിം​ഗാ​യ​ത്ത് വി​ഭാ​ഗ​ക്കാ​രാ​ണ്. മൂ​ന്നു വൊ​ക്ക​ലി​ഗ​ക്കാ​രും മ​ന്ത്രി​മാ​രാ​യി.

 

Trending News