COVID-19: ഡല്‍ഹി മൊഹല്ല ക്ലിനിക്കിലെ ഒരു ഡോക്ടര്‍ക്കു കൂടി കൊറോണ....!!

ഡല്‍ഹിയില്‍  മറ്റൊരു  മൊഹല്ല ക്ലിനിക് ഡോക്ടര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രണ്ട്   മൊഹല്ല ക്ലിനിക് ഡോക്ടര്‍മാര്‍ക്കാണ്  ഇതുവരെ കൊറോണ വൈറസ് ബാധിച്ചത്.

Last Updated : Mar 31, 2020, 04:25 PM IST
COVID-19: ഡല്‍ഹി മൊഹല്ല  ക്ലിനിക്കിലെ ഒരു  ഡോക്ടര്‍ക്കു കൂടി കൊറോണ....!!

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍  മറ്റൊരു  മൊഹല്ല ക്ലിനിക് ഡോക്ടര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രണ്ട്   മൊഹല്ല ക്ലിനിക് ഡോക്ടര്‍മാര്‍ക്കാണ്  ഇതുവരെ കൊറോണ വൈറസ് ബാധിച്ചത്.

ഡോക്ടര്‍ക്ക്   കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നിരവധിയാളുകളെ  ക്വാറന്‍റ്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ് 

അതായത്, മാര്‍ച്ച്‌  12 മുതല്‍ 20 വരെ ക്ലിനിക് സാന്ദര്‍ശിച്ചവരോടാണ്  ക്വാറന്‍റ്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

നോർത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ബാബർപൂർ പ്രദേശത്തുള്ള  മൊഹല്ല ക്ലിനിക് ഡോക്ടര്‍ക്കാണ്  കൊറോണ വൈറസ് ബാധയെന്നാണ് റിപ്പോര്‍ട്ട്.

ഇതിനുമുന്‍പ്, മറ്റൊരു മൊഹല്ല ക്ലിനിക് ഡോക്ടര്‍ക്ക്  കൊറോണ വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന്  800 പേരെ  14 ദിവസത്തേയ്ക്ക് ക്വാറന്‍റ്റൈന്‍ ചെയ്തിരുന്നു.

കൊറോണ വൈറസ് ബാധിച്ച  മൊഹല്ല ക്ലിനിക് ഡോക്ടര്‍  സൗദി അറേബ്യയില്‍നിന്നും എത്തിയ  വൈറസ് ബാധിതയായ  സ്ത്രീയുമായി സമ്പര്‍ക്കത്തിലായിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Trending News