ന്യൂഡെല്‍ഹി: ഡല്‍ഹിയിലും തെലങ്കാനയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ രാജസ്ഥാനില്‍ ഒരാള്‍ക്കും കൊറോണയെന്ന സംശയം .നിരീക്ഷണത്തിലുള്ള വ്യക്തിയുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാമത്തെ ഫലം പോസിറ്റീവ് ആണ്.പരിശോധനാ ഫലങ്ങളില്‍ വ്യതാസം തോന്നിയതിനാല്‍ സാംപിളുകള്‍ വീണ്ടും പുണെ വൈറോളജി ഇന്‍സ്ടിറ്റ്യൂട്ടിലേക്ക് അയച്ചതായി രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ്മ അറിയിച്ചു.
കൊറോണയുടെ ലക്ഷണങ്ങള്‍ കാട്ടുന്നത് ശനിയാഴ്ച്ച ജയ്പൂരില്‍ എത്തിയ ഇറ്റാലിയന്‍ പൗരനാണ്.ഏഷ്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കോറോണാ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ഇറ്റലി.
നേരത്തെ കോവിഡ്19 സ്ഥിരീകരിച്ച രണ്ട് പേരുടെയും നില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയ ആള്‍ക്കാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്.
തെലങ്കാനയില്‍ വൈറസ് ബാധ കണ്ടെത്തിയ വ്യക്തി അടുത്തിടെ ദുബായില്‍ നിന്നും മടങ്ങിയെത്തിയതാണ്.അതിനിടെ വൈറസ് ഭീതിയെ തുടര്‍ന്ന് വടക്കന്‍ ഇറ്റലിയിലെ പാവിയയില്‍ കുടുങ്ങികിടക്കുന്ന നാല് മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും രോഗബധയില്ലെന്ന് കണ്ടെത്തി.ഇവരുമായി ആശയവിനിമയം നടത്തിയെന്ന് ഇറ്റലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.