ഉറി ഭീകരാക്രമണം: പരുക്കേറ്റ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു; മരിച്ച ഇന്ത്യൻ ജവാന്മാരുടെ എണ്ണം 19 ആയി

സെപ്റ്റംബർ 18ന് ജമ്മു കശ്​മീരിലെ ഉറി സൈനിക ആസ്‌ഥാനത്തിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ സൈനികൻകൂടി മരിച്ചു. ന്യൂഡൽഹിയിലെ ആർമി റിസേർച്ച് ആൻഡ് റഫറർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നായിക് രാജ് കിഷോർ സിംഗ് ആണ് ഇന്നു രാവിലെ മരണത്തിനു കീഴടങ്ങിയത്.ഇതോടെ മരിച്ച ഇന്ത്യൻ ജവാന്മാരുടെ എണ്ണം 19 ആയി. 

Last Updated : Sep 30, 2016, 01:06 PM IST
ഉറി ഭീകരാക്രമണം: പരുക്കേറ്റ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു; മരിച്ച ഇന്ത്യൻ ജവാന്മാരുടെ എണ്ണം 19 ആയി

ന്യൂഡൽഹി: സെപ്റ്റംബർ 18ന് ജമ്മു കശ്​മീരിലെ ഉറി സൈനിക ആസ്‌ഥാനത്തിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ സൈനികൻകൂടി മരിച്ചു. ന്യൂഡൽഹിയിലെ ആർമി റിസേർച്ച് ആൻഡ് റഫറർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നായിക് രാജ് കിഷോർ സിംഗ് ആണ് ഇന്നു രാവിലെ മരണത്തിനു കീഴടങ്ങിയത്.ഇതോടെ മരിച്ച ഇന്ത്യൻ ജവാന്മാരുടെ എണ്ണം 19 ആയി. 

ഉറി ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്​താന്​ ശക്‌തമായ തിരിച്ചടി നൽകുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ പാക് അധിനിവേശ കശ്​മീരിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു. 

Trending News