close

News WrapGet Handpicked Stories from our editors directly to your mailbox

ഉത്തര്‍പ്രദേശ് സെക്രട്ടേറിയേറ്റ്‌ ജീവനക്കാര്‍ക്ക് ഇനി അര ഗ്ലാസ്‌ വെള്ളം മാത്രം!

ഇതിന്‍റെ ഭാഗമായി ഉത്തര്‍പ്രദേശ് സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ക്ക് കുടിക്കാന്‍ ഇനി അരഗ്ലാസ്‌ വെള്ളം മാത്രമേ ലഭിക്കൂ.

Updated: Jul 19, 2019, 02:06 PM IST
ഉത്തര്‍പ്രദേശ് സെക്രട്ടേറിയേറ്റ്‌ ജീവനക്കാര്‍ക്ക് ഇനി അര ഗ്ലാസ്‌ വെള്ളം മാത്രം!

ലഖ്നൗ: വെള്ളം പാഴാക്കരുതെന്ന്  പറയുന്നത് മാത്രമല്ല അതിനായി പുതിയ നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. 

ഇതിന്‍റെ ഭാഗമായി ഉത്തര്‍പ്രദേശ് സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ക്ക് കുടിക്കാന്‍ ഇനി അരഗ്ലാസ്‌ വെള്ളം മാത്രമേ ലഭിക്കൂ. കൂടുതല്‍ വെള്ളം വേണമെങ്കില്‍ വീണ്ടും ലഭിക്കും.

ആദ്യമേ ഒരു ഗ്ലാസ്‌ വെള്ളം നല്‍കുമ്പോള്‍ അത് പാഴാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇങ്ങനൊരു നീക്കത്തിന് സര്‍ക്കാര്‍ മുതിര്‍ന്നത്.

ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം നിയമസഭാ സ്പീക്കര്‍ നല്‍കിയതായി ചീഫ് സെക്രട്ടറി അറിയിച്ചു. വ്യാഴാഴ്ചയാണ് ഉത്തരവിറങ്ങിയത്. ഉത്തരവില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പകുതിയിലേറെയും വെള്ളം കുടിക്കാതെ പഴാക്കുകയാണെന്നും അത് തടയാനാണ് ഈ നടപടിയെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.