Operation Sindhu: ഇറാനിൽ നിന്ന് 290 ഇന്ത്യക്കാർ കൂടി ഡൽഹിയിലെത്തി; ഓപ്പറേഷൻ സിന്ധു തുടരും

‘മാഹൻ എയർ’ കമ്പനിയുടെ ചാർട്ടേഡ് വിമാനത്തിലാണ് മഷ്ഹദിൽനിന്ന് ഇന്ത്യക്കാരെ തിരികെയെത്തിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Jun 22, 2025, 02:36 PM IST
  • വിദ്യാർത്ഥികളും തീർത്ഥാടകരുമുൾപ്പെടുന്ന സംഘമാണ് എത്തിയത്.
  • വിദ്യാർത്ഥികളിൽ കൂടുതലും കശ്മീരിൽ നിന്നുള്ളവരാണ്.
  • ഇറാനിൽ നിന്നുള്ള അ‍ഞ്ചാമത്തെ പ്രത്യേക വിമാനമാണ് ഇന്നലെ രാത്രിയിൽ ഡൽഹിയിലെത്തിയത്.
Operation Sindhu: ഇറാനിൽ നിന്ന് 290 ഇന്ത്യക്കാർ കൂടി ഡൽഹിയിലെത്തി; ഓപ്പറേഷൻ സിന്ധു തുടരും

ന്യൂഡൽഹി: സംഘർഷം തുടരുന്ന ഇറാനിൽ നിന്ന് 290 ഇന്ത്യക്കാർ കൂടി ഡൽഹിയിലെത്തി. ഓപ്പറേഷൻ സിന്ധുവിന്റെ ഭാ​ഗമായാണ് യുദ്ധം നടക്കുന്ന ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചത്. സംഘർഷത്തിന്റെ സാഹചര്യത്തിൽ വ്യോമപാതകൾ അടച്ചിരുന്നു. ഇത് ഇന്ത്യക്കാർക്ക് വേണ്ടി  കഴിഞ്ഞ ദിവസം തുറന്നുകൊടുത്തിരുന്നു. ഇറാനിലെ ‘മാഹൻ എയർ’ കമ്പനിയുടെ ചാർട്ടേഡ് വിമാനത്തിലാണ് മഷ്ഹദിൽനിന്ന് 290 പേരെയും ഡൽഹിയിലെത്തിച്ചത്. 

വിദ്യാർത്ഥികളും തീർത്ഥാടകരുമുൾപ്പെടുന്ന സംഘമാണ് എത്തിയത്. വിദ്യാർത്ഥികളിൽ കൂടുതലും കശ്മീരിൽ നിന്നുള്ളവരാണ്. ഇറാനിൽ നിന്നുള്ള അ‍ഞ്ചാമത്തെ പ്രത്യേക വിമാനമാണ് ഇന്നലെ രാത്രിയിൽ ഡൽഹിയിലെത്തിയത്. അർമീനിയ, ദോഹ എന്നിവിടങ്ങളിൽ നിന്നായി വ്യാഴാഴ്ച 110 പേരാണ് ഇന്ത്യയിലെത്തിയത്.

Also Read: 8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ: പുതിയ ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം ശമ്പളം എത്ര വർധിക്കും?

ഇസ്രയേൽ–ഇറാൻ സംഘർഷത്തിന് പിന്നാലെ 1117 പേരെ ഇതുവരെ തിരികെയെത്തിച്ചതായാണ് റിപ്പോർട്ട്. തുർക്ക്‌മെനിസ്‌ഥാന്റെ തലസ്ഥാനമായ അഷ്ഗബട്ടിൽനിന്ന് രണ്ട് വിമാനങ്ങൾ ഇന്ന് ഇന്ത്യയിലേക്ക് തിരിക്കും. ഇറാൻ വ്യോമപാത അടച്ചിരുന്നതിനാൽ നിരവധി പേർ തുർക്ക്‌മെനിസ്‌ഥാനിലേക്ക് പോയിരുന്നു. പോയവരാണിവർ. ഇറാനിലുള്ള നേപ്പാൾ, ശ്രീലങ്ക പൗരന്മാരെയും ഇന്ത്യ കൊണ്ടുവരും. ഇരുരാജ്യങ്ങളുടെയും സർക്കാരുകളുടെ അഭ്യർഥനയെ തുടർന്നാണിത്. 

അതേസമയം ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ജോർദാനും സഹായം വാഗ്ദാനം ചെയ്തിരുന്നു. വ്യാഴാഴ്ച 50 പേരെയാണ് ജോർദാനിയൻ എയർലൈൻസ് വഴി മുംബൈയിലെത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News