Operation Sindoor: ‘ഓപ്പറേഷൻ സിന്ദൂരിൽ’ കൊല്ലപ്പെട്ടത് 100 ഭീകരർ; സർവകക്ഷിയോഗം അവസാനിച്ചു, സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

India Operation Sindoor All Party Meeting: ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായി നടത്തിയ വ്യോമാക്രമണത്തിൽ 100 ഭീകരർ കൊല്ലപ്പെട്ടതായി സർവ്വകക്ഷിയോ​ഗത്തിൽ രാജ്നാഥ് സിം​ഗ്.

Written by - Zee Malayalam News Desk | Last Updated : May 8, 2025, 03:03 PM IST
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ച നടത്തി
  • അജിത് ഡോവൽ അതിർത്തിയിലെ നിലവിലെ സ്ഥിതി​ഗതികൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചു
Operation Sindoor: ‘ഓപ്പറേഷൻ സിന്ദൂരിൽ’ കൊല്ലപ്പെട്ടത് 100 ഭീകരർ; സർവകക്ഷിയോഗം അവസാനിച്ചു, സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായി നടത്തിയ വ്യോമാക്രമണത്തിൽ 100 ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് സർവ്വകക്ഷി യോ​ഗത്തിൽ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങൾ രാജ്നാഥ് സിം​ഗ് സർവ്വകക്ഷി യോ​ഗത്തിൽ വിശദീകരിച്ചു.

Add Zee News as a Preferred Source

പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒൻപത് ഭീകരകേന്ദ്രങ്ങൾക്ക് നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടന്ന സർവ്വകക്ഷി യോ​ഗത്തിൽ സൈനിക നടപടികളെക്കുറിച്ച് രാജ്നാഥ് സിം​ഗ് വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സർവ്വകക്ഷി യോ​ഗത്തിൽ പങ്കെടുത്തിരുന്നില്ല.

ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർ​ഗെ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും യോ​ഗത്തിൽ പങ്കെടുത്തു. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള അതിർത്തിയിലെ സാഹചര്യവും സ്ഥിതി​ഗതികളിലും സർവ്വകക്ഷി യോ​ഗത്തിൽ ചർച്ചയായി.

സർവ്വകക്ഷി യോ​ഗം ചേരുന്നതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ നിലവിലെ സ്ഥിതി​ഗതികൾ അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരിച്ചു. 2025 ഏപ്രിൽ 22ന് ജമ്മുകശ്മീരിലെ പഹൽ​ഗാം ഭീ​കരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News