ദില്ലി: പഹല്‍ഗ്രാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയത് അതി ശക്തമായ തിരിച്ചടിയാണ്. പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.
ഇന്ത്യ പാകിസ്താന് നല്‍കിയ തിരിച്ചടിയ്ക്ക് ശേഷം 'ഭാരത് മാതാ കീ ജയ്' എന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ആയിരുന്നു രാജ്നാഥ് സിങിന്റെ പ്രതികരണം.
भारत माता की जय!
— Rajnath Singh (@rajnathsingh) May 6, 2025
കശ്മീരിലെ പഹല്‍ഗാമില്‍ 2025 ഏപ്രില്‍ 22 ന് ആയിരുന്നു സാധാരണക്കാരായ വിനോദ സഞ്ചാരികള്‍ക്ക് നേര്‍ക്ക് ഭീകരാക്രണം ഉണ്ടായത്. ഒരു നേപ്പാളി പൗരന്‍ അടക്കം 26 പേരായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിനോദ സഞ്ചാരികളുടെ മതം നോക്കിയായിരുന്നു ആക്രമണം. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. പാകിസ്താന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ല എന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ഇന്ത്യന്‍ പ്രത്യാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതി ശക്തമായ വെടിവപ്പ് നടത്തുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ഇന്ത്യ ശക്തമായ തിരിച്ചടിയും നല്‍കിക്കൊണ്ടിരിക്കുകയാണ്. പൂഞ്ച്- രജൌരി മേഖലയില്‍ ഭീംബെറില്‍ ശക്തമായ വെടിവപ്പ് നടക്കുന്നതായാണ് വിവരം. കര്‍നയില്‍ അതി ശക്തമായ ഷെല്‍ ആക്രമണവും പാകിസ്താന്‍ നടത്തുന്നുണ്ട്.
ഇന്ത്യന്‍ പ്രത്യാക്രമണത്തെ തുടര്‍ന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മറിയം നവാസ് ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിനിടെ തങ്ങളുടെ വ്യോമപാത പാകിസ്താന്‍ അടച്ചു. എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









