)
ഓപ്പറേഷന് സിന്ദൂരിന് ശേഷം ഇന്ത്യ, പാകിസ്താന് സംഘര്‍ഷാവസ്ഥ രൂക്ഷമായപ്പോള്‍ വ്യാജവാര്‍ത്തകളും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പലതും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എന്ന മട്ടിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകളെ ഫാക്ട് ചെക്കിലൂടെ പൊളിച്ചടുക്കുകയാണ് പ്രെസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ.
അത്തരത്തില്‍ ഒന്നാണ് മൊബൈല്‍ ഫോണിലെ ലൊക്കേഷന്‍ സേവനങ്ങള്‍ ഓഫ് ചെയ്ത് വയ്ക്കാന്‍ ഔദ്യോഗികമായ നിര്‍ദ്ദേശം എന്ന പേരില്‍ പ്രചരിക്കുന്ന ഒരു കാര്‍ഡ്. ഔദ്യോഗി ഇ മെയില്‍ സന്ദേശം ലഭിച്ചു എന്ന മട്ടിലാണിത്. എല്ലാവരും അവരവരുടെ മൊബൈല്‍ ഫോണിലെ ലൊക്കേഷന്‍ സേവനം അടിയന്തരമായി ഓഫ് ചെയ്ത് വയ്ക്കണം. ജനസാന്ദ്രത ഏറിയ പ്രദേശങ്ങള്‍ ഡ്രോണുകള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ ഇത് സഹായിക്കും എന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.
എന്തായാലും വന്‍ വ്യാജ വാര്‍ത്തയാണ് ഇത് എന്നാണ് പ്രെസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം പറയുന്നത്. സര്‍ക്കാര്‍ എന്തായാലും ഇത്തരം ഒരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല.
ഇത് മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളില്‍ ഒട്ടനവധി വ്യാജ വീഡിയോകളും പ്രചരിക്കുന്നുണ്ട്. മാധ്യമങ്ങളും പലപ്പോഴും ഇത്തരം വ്യാജ വീഡിയോകള്‍ സത്യമെന്ന രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. ഇതും പ്രെസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്കിലൂടെ വെളിവാക്കാറുണ്ട്.
ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തി എന്ന മട്ടില്‍ പാകിസ്താനില്‍ നിന്നും പല വ്യാജ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. പലപ്പോഴും ഇവ പാകിസ്താനിലെ ഔദ്യോഗിക ഹാന്‍ഡിലുകളും പങ്കുവയ്ക്കാറുണ്ട് എന്നതാണ് സത്യം. യുദ്ധ കാലങ്ങളിലും യുദ്ധസമാനമായ അന്തരീക്ഷത്തിലും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുക എന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകള് മാത്രം വിശ്വാസത്തിലെടുക്കുക എന്നത് മാത്രമാണ് അനുകരണീയമായ കാര്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.