ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം രൂക്ഷമായിരിക്കെ അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷ ശക്തമാക്കി. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് പാകിസ്ഥാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്. പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സുരക്ഷ വർധിപ്പിച്ചു.
അതേസമയം, പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. ഇന്ന് പുലർച്ചെ ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ നിരവധി മേഖലകൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകർന്നു.
ALSO READ: സൈനിക കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് പാകിസ്ഥാന്റെ ആക്രമണം; മിസൈലുകൾ നിലംതൊടും മുൻപ് പ്രതിരോധിച്ച് ഇന്ത്യ
കഴിഞ്ഞ ദിവസം പാകിസ്ഥാൻ അവന്തിപുര, ജമ്മു, പഠാൻകോട്ട്, ശ്രീനഗർ, അമൃത്സർ, ജലന്ധർ, കപൂർത്തല, ആദംപൂർ, ലുധിയാന, ഭട്ടിൻഡ, നാൽ, ഫലോഡി, ചണ്ഡിഗഢ്, ഭുജ്, ഉത്തർലൈ എന്നിവ ഉൾപ്പെടെയുള്ള വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ നിരവധി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണത്തിന് ശ്രമിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് പാകിസ്ഥാൻ ആക്രമിച്ചത്. വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും ഉപയോഗിച്ച് മിസൈലുകളും ഡ്രോണുകളും നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പാകിസ്ഥാൻ ആക്രമണത്തിന് തെളിവായി മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









