Operation Sindoor: '5 ഘട്ടങ്ങൾ, കൃത്യമായ ഏകോപനം, ആസൂത്രണം'; പഹൽ​ഗാം തിരിച്ചടി ഇന്ത്യ നടപ്പിലാക്കിയതെങ്ങനെ?

India Operation Sindoor: ഓപ്പറേഷൻ സിന്ദൂരിന്റെ 70 ശതമാനം ഇന്ത്യൻ സൈന്യവും ബാക്കി 30 ശതമാനം ഇന്ത്യൻ വ്യോമസേനയുമാണ് ഏറ്റെടുത്തത്.

Written by - Zee Malayalam News Desk | Last Updated : May 8, 2025, 06:51 AM IST
  • സ്കാൽപ്, ഹാമർ മിസൈലുകൾ വിക്ഷേപിക്കുന്ന റാഫേൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചുകൊണ്ടാണ് ഇന്ത്യൻ വ്യോമസേന ആ ആക്രമണത്തിൽ പങ്കാളിയായത്.
  • പാകിസ്ഥാനിലെ ഭീകര താവളങ്ങൾ ലക്ഷ്യമിടാൻ ഇന്ത്യൻ സൈന്യം തദ്ദേശീയ ചാവേർ ഡ്രോണുകളാണ് ഉപയോഗിച്ചത്.
  • അഞ്ച് വ്യത്യസ്ത ഘട്ടങ്ങളിലായാണ് ഓപ്പറേഷൻ സിന്ദൂർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
Operation Sindoor: '5 ഘട്ടങ്ങൾ, കൃത്യമായ ഏകോപനം, ആസൂത്രണം'; പഹൽ​ഗാം തിരിച്ചടി ഇന്ത്യ നടപ്പിലാക്കിയതെങ്ങനെ?

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ശക്തമായ തിരിച്ചടിയാണ് മെയ് 7 ബുധനാഴ്ച പുലർച്ചെ ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ നടത്തിയത്. പാക് അധീന കശ്മീരിലും പാകിസ്ഥാനിലും കൃത്യമായ വ്യോമാക്രമണങ്ങൾ നടത്തുകയും ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കർ ഇ തൊയ്ബയുടെയും ഭീകരവാദ താവളങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ സായുധ സേന കൃത്യമായി ഏകോപിപ്പിച്ച് കൊണ്ട് സൂക്ഷ്മമായി ആസൂത്രണം ചെയ്ത ആക്രമണത്തിൽ 9 ഭീകര താവളങ്ങളാണ് തകർന്ന് തരിപ്പണമായത്. 

Add Zee News as a Preferred Source

ആക്രമണങ്ങളുടെ 70 ശതമാനം ഇന്ത്യൻ സൈന്യവും ബാക്കി 30 ശതമാനം ഇന്ത്യൻ വ്യോമസേനയും ഏറ്റെടുത്തുകൊണ്ടാണ് ഓപ്പറേഷൻ സിന്ദൂർ വിജയകരമാക്കിയത്. അന്താരാഷ്ട്ര അതിർത്തി കടക്കാതെ തന്നെ വളരെ കൃത്യതയോടെയും ഏകോപിതമായ ആസൂത്രണത്തോടെയുമാണ് ഓപ്പറേഷൻ നടത്തിയത്. സ്കാൽപ്, ഹാമർ മിസൈലുകൾ വിക്ഷേപിക്കുന്ന റാഫേൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചുകൊണ്ടാണ് ഇന്ത്യൻ വ്യോമസേന ആ ആക്രമണത്തിൽ പങ്കാളിയായത്. പാകിസ്ഥാനിലെ ഭീകര താവളങ്ങൾ ലക്ഷ്യമിടാൻ ഇന്ത്യൻ സൈന്യം തദ്ദേശീയ ചാവേർ ഡ്രോണുകളാണ് ഉപയോഗിച്ചത്. അഞ്ച് വ്യത്യസ്ത ഘട്ടങ്ങളിലായാണ് ഓപ്പറേഷൻ സിന്ദൂർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. വിശദമായി പരിശോധിക്കാം...

Also Read: Pakistan Death Toll: ഓപ്പറേഷൻ സിന്ദൂർ; പാകിസ്താനിൽ കൊല്ലപ്പെട്ടത് 31 പേർ; 46 പേർക്ക് പരിക്ക്

ഓപ്പറേഷൻ സിന്ദൂറിന്റെ 5 ഘട്ടങ്ങൾ

ഘട്ടം 1: ലക്ഷ്യം തിരഞ്ഞെടുത്തത്

ഇന്ത്യൻ സൈനിക ഉപഗ്രഹങ്ങളും രഹസ്യാന്വേഷണ ഏജൻസിയായ റോയും ബഹിരാകാശ, കര സ്രോതസ്സുകളിൽ നിന്ന് നിർണായക വിവരങ്ങൾ ശേഖരിച്ചു. തീവ്രവാദ സാന്നിധ്യത്തിന്റെയും പരിശീലന പ്രവർത്തനങ്ങളും നടക്കുന്ന മേഖലകൾ കൃത്യമായി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്യങ്ങൾ തിരഞ്ഞെടുത്തത്. കൂടാതെ സാധാരണ ജനതയുടെ ജീവൻ സുരക്ഷിതമാണെന്നും ഇന്ത്യൻ സൈന്യം ഉറപ്പുവരുത്തി. 

ഘട്ടം 2: ലക്ഷ്യം വിലയിരുത്തി

പഹൽ​ഗാം ആക്രമണത്തിന് ശേഷമുള്ള 15 ദിവസത്തിൽ കൃത്യമായ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു ആക്രമണം. പ്രദേശവാസികൾ, തീവ്രവാദ നീക്കങ്ങൾ, ഈ പ്രദേശങ്ങളിലെ പാകിസ്ഥാൻ സൈനിക പട്രോളിംഗ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ റോ ശേഖരിച്ചു. ബഹാവൽപൂരിലെ ജെയ്‌ഷെ-ഇ-മുഹമ്മദ് ആസ്ഥാനം പോലുള്ള പ്രധാന കെട്ടിടങ്ങളുടെ ഘടനയും ശക്തിയും തുടങ്ങി കോൺക്രീറ്റ് മേൽക്കൂരകളുടെ കനം വരെ കൃത്യമായി വിശകലനം ചെയ്ത ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി.

ഘട്ടം 3: ഓപ്പറേഷനുള്ള ആയുധം

ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തുകയും അതിനെ കൃത്യമായി വിശകലനം ചെയ്യുകയും ചെയ്ത ശേഷം ആക്രമണത്തിനുള്ള ആയുധങ്ങൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തു. ഭീകരരുടെ കോട്ടകളെ തകർക്കാൻ കെൽപ്പുള്ള സ്കാൽപ് മിസൈലുകളാണ് ഇന്ത്യ ആക്രമണത്തിനായി തിരഞ്ഞെടുത്തത്. ഭീകരർ തമ്പടിച്ചിരുന്ന ജെയ്‌ഷെ ആസ്ഥാനത്തിന്റെ പ്രത്യേക ഭാഗം ലക്ഷ്യമിടുന്നതിൽ ഈ മിസൈലുകൾ നിർണായക പങ്കുവഹിച്ചു.

ഘട്ടം 4: തന്ത്രപരമായ നിർവ്വഹണം

ഓരോ ലക്ഷ്യത്തിലേക്കുമുള്ള ആക്രമണ രീതി രൂപപ്പെടുത്തുകയായിരുന്നു പിന്നീട് സൈന്യം ചെയ്തത്. അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ബഹാവൽപൂരിൽ ആക്രമണം നടത്താൻ റാഫേൽ ജെറ്റുകളാണ് ഉപയോ​ഗിച്ചത്. പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ (പിഒകെ) സവായ് നാല, ബിലാൽ ക്യാമ്പ് തുടങ്ങിയ ക്യാമ്പുകൾ തകർക്കാൻ ചാവേർ ഡ്രോണുകളും ഉപയോഗിച്ചു.

ഘട്ടം 5: കൃത്യമായ സമയം

ആക്രമണത്തിന് ഏറ്റവും തന്ത്രപ്രധാനമായ സമയം തിരഞ്ഞെടുക്കുക എന്നതായിരുന്നു അവസാന ഘട്ടം. മെയ് പുലർച്ചെ 1 മണിയാണ് സൈന്യം ആക്രമണത്തിനായി തിരഞ്ഞെടുത്തത്. ഈ സമയം ഭീകരർ ഉറങ്ങുന്ന സമയം തിരഞ്ഞെടുത്ത് പരമാവധി ആഘാതം സൃഷ്ടിക്കുകയും പ്രതികാരത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News