Operation Sindoor: പാകിസ്താന്‍ ശരിക്കും ഞെട്ടി! തകര്‍ത്ത നാല് കേന്ദ്രങ്ങള്‍ പാകിസ്താനിനുള്ളില്‍, അഞ്ചെണ്ണം പാക് അധീന കശ്മീരില്‍

Operation Sindoor: ബഹാവല്‍പുര്‍, മുരിദ്‌കെ, സിയാല്‍കോട്, ചാക് അമ്രു തുടങ്ങിയവയാണ് പാകിസ്താനില്‍ തകര്‍ക്കപ്പെട്ട ഭീകര കേന്ദ്രങ്ങള്‍. 

Written by - Zee Malayalam News Desk | Last Updated : May 7, 2025, 07:14 AM IST
  • ബഹാവല്‍പുര്‍, മുരിദ്‌കെ, സിയാല്‍കോട്, ചാക് അമ്രു തുടങ്ങിയവയാണ് പാകിസ്താനില്‍ തകര്‍ക്കപ്പെട്ട ഭീകര കേന്ദ്രങ്ങള്‍
  • മുരിദ്‌കെ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ആസ്ഥാനമെന്നാണ് അറിയപ്പെടുന്നത്
  • ബഹാവല്‍പൂര്‍ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രമാണ്
Operation Sindoor: പാകിസ്താന്‍ ശരിക്കും ഞെട്ടി! തകര്‍ത്ത നാല് കേന്ദ്രങ്ങള്‍ പാകിസ്താനിനുള്ളില്‍, അഞ്ചെണ്ണം പാക് അധീന കശ്മീരില്‍

ദില്ലി: ഈ തിരിച്ചടി പാകിസ്താന്‍ ഒരിക്കലും മറക്കില്ല. മുമ്പ് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ പോലെ ആയിരുന്നില്ല ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് തന്നെ കാരണം. പാക് അധീന കശ്മീരിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ മാത്രമല്ല ഇത്തവണ ഇന്ത്യ ചുട്ടെരിച്ചത്. പാകിസ്താന്‍ മണ്ണിലെ ഭീകര കേന്ദ്രങ്ങളും സമ്പൂര്‍ണമായി തകര്‍ത്തു.

Add Zee News as a Preferred Source

പാകിസ്താനിലെ നാല് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ ആക്രമണത്തില്‍ ഇല്ലാതായത്. ബഹാവല്‍പുര്‍, മുരിദ്‌കെ, സിയാല്‍കോ
ട്, ചാക് അമ്രു തുടങ്ങിയവയാണ് പാകിസ്താനില്‍ തകര്‍ക്കപ്പെട്ട ഭീകര കേന്ദ്രങ്ങള്‍. ഈ സ്ഥലങ്ങളില്‍ ആക്രമണം നടന്നതായി പാകിസ്താന്‍ സ്ഥീരികരിച്ചിട്ടുണ്ട്. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നു എന്നാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള സ്ഥിരീകരണം.

മുരിദ്‌കെ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ആസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ആക്രമണം ഹാഫിസ് സെയ്ദിനുള്ള വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. ബഹാവല്‍പൂര്‍ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രമാണ്. മസൂദ് അസര്‍ ആണ് ജെയ്‌ഷെയുടെ നേതാവ്. ഇന്ത്യയ്ക്ക് വലിയ ഭീഷണിയായ രണ്ട് സംഘടകള്‍ക്കും ഭീകരര്‍ക്കും ഇത്രയും വലിയ തിരിച്ചടി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

ഇന്ത്യന്‍ ആക്രമണത്തില്‍ 76 ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. 55 പേര്‍ക്ക് പരിക്കേറ്റെന്നും വാര്‍ത്തകളുണ്ട്. സിവിലിയന്‍സിന് നേര്‍ക്ക് ആക്രമണം നടത്തി എന്ന ആരോപണവുമായി പാകിസ്താന്‍ രംഗത്ത് വന്നിട്ടുണ്ട്. പാകിസ്താനിലെ പ്രദേശങ്ങളില്‍ നടത്തിയ ആക്രമണം തങ്ങളുടെ പരമാധികാരത്തിന് നേര്‍ക്ക് നടത്തിയ ആക്രമണം ആണെന്നാണ് അവരുടെ പക്ഷം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News