Operation Sindoor: സൈനിക കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് പാകിസ്ഥാന്റെ ആക്രമണം; മിസൈലുകൾ നിലംതൊടും മുൻപ് പ്രതിരോധിച്ച് ഇന്ത്യ

India Operation Sindoor: വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇന്റ​ഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ​ഗ്രിഡും ഉപയോ​ഗിച്ച് പാകിസ്ഥാന്റെ ആക്രമണത്തെ ചെറുത്തെന്ന് ഇന്ത്യ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : May 8, 2025, 03:51 PM IST
  • ഇന്ത്യ പാകിസ്ഥാനിലെ ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു
  • പാകിസ്ഥാൻ ആക്രമിച്ചതിന് തെളിവായി ഡ്രോൺ, മിസൈൽ എന്നിവയുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്
Operation Sindoor: സൈനിക കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് പാകിസ്ഥാന്റെ ആക്രമണം; മിസൈലുകൾ നിലംതൊടും മുൻപ് പ്രതിരോധിച്ച് ഇന്ത്യ

ന്യൂ‍ഡൽഹി: ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ആക്രമണം നടത്തി പാകിസ്ഥാൻ. തിരിച്ചടിച്ച് ഇന്ത്യ. ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു പാകിസ്ഥാന്റെ ആക്രമണം. വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇന്റ​ഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ​ഗ്രിഡും ഉപയോ​ഗിച്ച് ആക്രമണത്തെ ചെറുത്തെന്നും ഇന്ത്യ വ്യക്തമാക്കി. ഇതിന് തിരിച്ചടിയായി ഇന്ന് പുലർച്ചെ ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തി.

Add Zee News as a Preferred Source

പാകിസ്ഥാനിലെ ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ തകർത്തു. അവന്തിപുര, പഠാൻകോട്ട്, ജമ്മു, ശ്രീന​ഗർ, കപൂർത്തല, അമൃത്സർ, ലുധിയാന, ജലന്ധർ, ഭട്ടിൻഡ, ആദംപൂർ, നാൽ, ചണ്ഡി​ഗഢ്, ഭുജ്, ഉത്തർലൈ, ഫലോഡി എന്നിവ ഉൾപ്പെടെയുള്ള വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക കേന്ദ്രങ്ങളെ പാകിസ്ഥാൻ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. പാകിസ്ഥാൻ ആക്രമിച്ചതിന് തെളിവായി നിരവധി സ്ഥലങ്ങളിൽ നിന്ന് ഡ്രോൺ, മിസൈൽ എന്നിവയുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News