ന്യൂഡൽഹി: ഇന്ത്യ-പാക് അതിർത്തിയിലെ കർത്താർപുർ ഇടനാഴി അടച്ച് ഇന്ത്യ. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. പാക്സ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യ മിസൈൽ ആക്രമണം നടത്തിയത്.
ഇതിന് പിന്നാലെയാണ് സിഖ് തീർഥാടന കേന്ദ്രമായ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള ഇന്ത്യ-പാക് ഇടനാഴിയായ കർത്താർപുർ ഇടനാഴി താൽക്കാലികമായി അടച്ചത്. നിലവിലെ ഇന്ത്യ പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് മുൻകരുതലെന്ന നിലയിൽ കർത്താർപുർ ഇടനാഴി അടച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ALSO READ: ഇന്ത്യ എന്തുകൊണ്ട് പാകിസ്ഥാനിൽ ആക്രമണം നടത്തി; വിശദീകരിച്ച് അജിത് ഡോവൽ
കർത്താർപുർ ഇടനാഴി അടച്ചുവെന്ന് അറിയിപ്പ് നൽകിയിട്ടും രാവിലെ നിരവധി തീർഥാടകർ ഇടനാഴി കടക്കാൻ എത്തിയതായും ഇവരെ തിരിച്ചയച്ചതായും അധികൃതർ വ്യക്തമാക്കി. ഇടനാഴി താൽക്കാലികമായാണ് അടച്ചുപൂട്ടിയതെന്നും എന്നാൽ എപ്പോൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









