Operation Sindoor: ഓപ്പറേഷന്‍ സിന്ദൂര്‍; 11 നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ

Operation Sindoor: മെയ് 10-ാം തിയതി വരെയുള്ള സർവ്വീസുകളാണ് റദ്ദ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : May 7, 2025, 03:34 PM IST
  • ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ.
  • 11 നഗരങ്ങളിലേക്കുള്ള വിമാന സർവ്വീസുകളാണ് റദ്ദാക്കിയത്.
Operation Sindoor: ഓപ്പറേഷന്‍ സിന്ദൂര്‍; 11 നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. 11 നഗരങ്ങളിലേക്കുള്ള വിമാന സർവ്വീസുകളാണ് റദ്ദാക്കിയത്. മെയ് 10-ാം തിയതി വരെയുള്ള സർവ്വീസുകളാണ് റദ്ദ് ചെയ്തത്. 

Add Zee News as a Preferred Source

ശ്രീനഗര്‍, ജമ്മു, അമൃത്‌സര്‍, ലേ, ചണ്ഡിഗഢ്, ധരംശാല, ബിക്കാനര്‍, ജോധ്‌പൂര്‍, ഗ്വാളിയോര്‍, കൃഷ്‌ണഗഢ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങളിലേക്കും അവിടെ നിന്നുമുള്ള വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ കമ്പനി റദ്ദാക്കിയത്. മെയ് 10-ാം തിയതി ഇന്ത്യന്‍ സമയം രാവിലെ 5.29 വരെ ഈ നിയന്ത്രണം തുടരുമെന്ന് ഇന്‍ഡിഗോ എക്‌സ് പോസ്റ്റില്‍ അറിയിച്ചു. 

 

മറ്റ് വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ വരുമോ എന്ന കാര്യം കമ്പനി ത‍ുടര്‍ മണിക്കൂറുകളില്‍ അറിയിക്കും. വ്യോമ മേഖലയിലെ നിയന്ത്രണങ്ങളും സുരക്ഷയും ഇന്‍ഡിഗോ നിരീക്ഷിച്ചുവരികയാണ്. യാത്രക്കായി വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുമ്പ് വിമാനങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഇന്‍ഡിഗോ യാത്രക്കാരോട് നിര്‍ദേശിച്ചു. ഈ പ്രതികൂല സാഹചര്യത്തില്‍ യാത്രക്കാര്‍ കാണിക്കുന്ന സഹകരണത്തിന് ഇന്‍ഡിഗോ നന്ദിയും എക്‌സില്‍ രേഖപ്പെടുത്തി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News