ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രണത്തിനുള്ള തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ മറുപടി പറഞ്ഞത് ബുധനാഴ്ചയാണ്. എന്നാൽ ഓപ്പറേഷൻ സിന്ദൂർ കൊണ്ട് അവസാനിക്കില്ലെന്നും ഇത് വെറും തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഏത് സാഹചര്യവും നേരിടാൻ തയാറായിരിക്കാനും നിർദ്ദേശം നൽകി.
പാകിസ്താന്റെ ഭാഗത്ത് നിന്നും വീണ്ടും പ്രകേപനമുണ്ടായാൽ ശക്തമായി തന്നെ തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സൈനിക കേന്ദ്രങ്ങൾ പോലും ആക്രമിക്കാൻ മടിക്കില്ലെന്നാണ് ഇന്ത്യ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അതേസമയം പാകിസ്താന്റെ 21 ഭീകര താവളങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. അതിൽ 9 താവളങ്ങൾ മാത്രമാണ് ഇപ്പോൾ തകർത്തത്. ഓപ്പറേഷൻ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന സൂചനയാണ് കേന്ദ്രം നൽകുന്നത്.
ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തുകൊണ്ട് നടത്തിയത്. പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾക്ക് നേരെയാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യയുടെ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടതായും 46 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഭീകരൻ മസൂദ് അസറിന്റെ കുടുംബത്തിലെ പത്ത് പേരും നാല് അനുയായികളും കൊല്ലപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









