ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. രാജ്യത്തിന്റെ കരുത്തും നിശ്ചയദാർഢ്യവുമാണ് അതിലൂടെ തെളിയിച്ചത്. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാൻ്റെ ആണവ ഭീഷണി തകർക്കാൻ സൈന്യത്തിന് സാധിച്ചു. മൂന്ന് സേനകൾക്കും സർക്കാർ പൂർണ്ണ സ്വാതന്ത്യമാണ് നൽകിയത്. മൂന്ന് സേനകളുടെയും സംയുക്ത നീക്കത്തിന് ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ. ശത്രുക്കളുടെ ഏത് ദുസാഹസത്തിനും കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കൻ അതിർത്തികളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു. ജമ്മു കശ്മീരിലെ ഭീകരസംഘടനകളുടെ ശൃംഖല ഏതാണ്ട് പൂർണ്ണമായും തകർക്കാൻ സാധിച്ചു. 'ഓപ്പറേഷൻ സിന്ദൂർ' സമയത്തെ അധിക സേനാ വിന്യാസം ഇരു രാജ്യങ്ങളും പിൻവലിച്ചു. എന്നാൽ അതീവ ജാഗ്രത തുടരുകയാണ്. ഓപ്പറേഷൻ സിന്ദൂർ വഴി ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തു.
പാകിസ്ഥാൻ അതിർത്തിക്കടുത്ത് എട്ടോളം ഭീകരപരിശീലന ക്യാമ്പുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നാണ് ലഭിച്ച വിവരം. ഇത് സൈന്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓരോ കമാൻഡിനും 5000 ഡ്രോണുകൾ വീതം തയ്യാറാക്കാനുള്ള ശേഷി നിലവിലുണ്ട്. ഭാവിയിൽ ലക്ഷക്കണക്കിന് ഡ്രോണുകൾ നിർമ്മിക്കേണ്ടി വന്നേക്കാം. 100 കിലോമീറ്റർ ദൂരപരിധിയുള്ള ഡ്രോണുകൾ സൈന്യം വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞുവെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു അറിയിച്ചു.
അതിർത്തിയിലേക്ക് ഡ്രോണുകൾ അയക്കുന്നത് നിർത്തണമെന്ന് പാകിസ്ഥാന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്തിടെ പാകിസ്ഥാൻ അയച്ച ഡ്രോണുകളിൽ ആക്രമണ സ്വഭാവം ഉണ്ടായിരുന്നില്ലെങ്കിലും സൈന്യം ജാഗ്രത കൈവിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









