ന്യൂഡൽഹി: റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ സ്റ്റേഡിയം തകർന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. പാകിസ്ഥാൻ സൂപ്പർ ലീഗിൽ പെഷവാർ സാൽമിയും കറാച്ചി കിംഗ്സും തമ്മിലുള്ള മത്സരം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ആക്രമണം ഉണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
ഇന്ന് രാത്രി എട്ട് മണിക്കായിരുന്നു ക്രിക്കറ്റ് മത്സരം നടക്കേണ്ടിയിരുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശം അധികൃതർ സീൽ ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്റ്റേഡിയത്തിന് സമീപത്തെ ഒരു റസ്റ്ററന്റ് കെട്ടിടം ഭാഗികമായി തകർന്നതായും വിവരമുണ്ട്. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ: സൈനിക കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് പാകിസ്ഥാന്റെ ആക്രമണം; മിസൈലുകൾ നിലംതൊടും മുൻപ് പ്രതിരോധിച്ച് ഇന്ത്യ
ഡ്രോണിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഡ്രോണിൽ പേ ലോഡ് ഉണ്ടായിരുന്നോയെന്ന് പരിശോധിച്ച് വരികയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റാവൽപിണ്ടി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങൾ ലാഹോറിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









