Territorial Army: ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്താം; കേന്ദ്രം അനുമതി നൽകി

Operation Sindoor: 1948ലെ ടെറിട്ടോറിയൽ ആർമി നിയമപ്രകാരമാണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവ് മെയ് ആറിന് പുറത്തിറങ്ങി.

Written by - Zee Malayalam News Desk | Last Updated : May 10, 2025, 12:20 AM IST
  • ടെറിട്ടോറിയൽ ആ‍‍ർമിക്ക് 32 ബറ്റാലിയനുകൾ ആണുള്ളത്
  • ഇതിൽ 14 ബറ്റാലിയനുകളിൽ നിന്ന് എൻറോൾ ചെയ്തിട്ടുള്ള ഓഫീസർമാരെ ഉപയോ​ഗിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്
Territorial Army: ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്താം; കേന്ദ്രം അനുമതി നൽകി

ന്യൂഡൽഹി: അതിർത്തിയിൽ പാകിസ്ഥാന്റെ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ-പാക് സംഘർഷം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആവശ്യമെങ്കിൽ ടെറിട്ടോറിയൽ ആ‍ർമി അം​ഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്താൻ അനുമതി നൽകി കേന്ദ്ര സർക്കാർ. കരസേനാ മേധാവിക്ക് കേന്ദ്ര സർക്കാർ ഇതിനുള്ള അനുമതി നൽകി.

1948ലെ ടെറിട്ടോറിയൽ ആർമി നിയമത്തിലെ ചട്ടം 33 പ്രകാരമാണ് നടപടി. മെയ് ആറിന് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ടെറിട്ടോറിയൽ ആ‍‍ർമിക്ക് 32 ബറ്റാലിയനുകൾ ആണുള്ളത്. ഇതിൽ 14 ബറ്റാലിയനുകളിൽ നിന്ന് എൻറോൾ ചെയ്തിട്ടുള്ള ഓഫീസർമാരെ ആവശ്യമെങ്കിൽ ഉപയോ​ഗിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഏകദേശം 14.75 ലക്ഷം സജീവ സൈനികരും 16 ലക്ഷത്തിലധികം അർദ്ധസൈനികരുമാണ് ഇന്ത്യയുടെ സൈനിക ശക്തി. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ, പാകിസ്ഥാനിൽ നിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ഇന്ത്യ വിജയകരമായി ചെറുത്തു. എസ്-400 ട്രയംഫ് സിസ്റ്റങ്ങൾ, ആകാശ് മിസൈലുകൾ, കൗണ്ടർ-യുഎഎസ് ഗ്രിഡ് എന്നിവ ഉൾപ്പെടുന്ന നെറ്റ്‌വർക്ക്ഡ് എയർ ഡിഫൻസ് സിസ്റ്റം എന്നിവ ഉപയോ​ഗിച്ചാണ് ഇന്ത്യയുടെ ചെറുത്തുനിൽപ്പ്.

ഓപ്പറേഷൻ സിന്ദൂർ 1971-ലെ പാകിസ്ഥാനെതിരായ യുദ്ധത്തിനുശേഷം മൂന്ന് സേനകളെയും ഉൾപ്പെടുത്തി ഇന്ത്യ നടത്തുന്ന ആദ്യത്തെ ഏകീകൃത സൈനിക നടപടിയാണ്. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമായതിനെ തുടർന്നാണ് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

അതേസമയം, അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്. ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നൽകുന്നത്. ജമ്മുകശ്മീർ, രാജസ്ഥാൻ, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിൽ പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശ്രമിച്ചു. പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ ഇന്ത്യൻ സൈന്യം ശക്തമായി ചെറുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News