Operation Sindoor All Party Meeting: ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോ​ഗം ഇന്ന്, ജാ​ഗ്രതയോടെ രാജ്യം

ഡൽഹിയിൽ വച്ച് ചേരുന്ന സർവകക്ഷി യോ​ഗത്തിൽ ഓപ്പറേഷൻ സിന്ദൂരിലൂടെ നടപ്പാക്കിയ കാര്യങ്ങൾ വിശദീകരിക്കും.  

Written by - Zee Malayalam News Desk | Last Updated : May 8, 2025, 07:35 AM IST
  • രാവിലെ 11 മണിക്കാണ് സർവ്വകക്ഷി യോ​ഗം ചേരുക.
  • പാർലമെന്റ് ലൈബ്രറി കെട്ടിടത്തിലെ ജി-074ൽ വച്ച് യോ​ഗം ചേരുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചിരുന്നു.
Operation Sindoor All Party Meeting: ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോ​ഗം ഇന്ന്, ജാ​ഗ്രതയോടെ രാജ്യം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവ്വകക്ഷി യോ​ഗം ഇന്ന്. രാവിലെ 11 മണിക്കാണ് സർവ്വകക്ഷി യോ​ഗം ചേരുക. പാർലമെന്റ് ലൈബ്രറി കെട്ടിടത്തിലെ ജി-074ൽ വച്ച് യോ​ഗം ചേരുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചിരുന്നു.

Add Zee News as a Preferred Source

ആഭ്യന്തര മന്ത്രി അമിത് ഷാ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതര രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് കൂടിക്കാഴ്ച നടത്തിയത്. പഞ്ചാബ്, ജമ്മുകശ്മീർ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ബിഹാർ, ​ഗുജറാത്ത്, സിക്കിം, പശ്ചിമ ബം​ഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഈ സംസ്ഥാനങ്ങളിലെ ഡിജിപി, കാബിനറ്റ് സെക്രട്ടറിമാർ എന്നിവർ ഉൾപ്പെടെയുള്ളവർ യോ​ഗത്തിൽ പങ്കെടുത്തിരുന്നു. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് അമിത് ഷാ ബുധനാഴ്ച ഓൺലൈൻ വഴി ഉന്നതതലയോ​ഗം ചേർന്നത്. 

Also Read: Operation Sindoor: ‘അന്ന് മോദിയോട് പോയി ചോദിക്കാന്‍ പറഞ്ഞു, ഇന്ന് മോദിയും സൈന്യവും മറുപടി നൽകി'; പഹൽഗാമിൽ കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥന്റെ ഭാര്യ

കൂടാതെ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രപതി ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

ജമ്മുകശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തുകൊണ്ട് നടത്തിയത്. പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾക്ക് നേരെയാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യയുടെ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടതായും 46 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഭീകരൻ മസൂദ് അസറിന്റെ കുടുംബത്തിലെ പത്ത് പേരും നാല് അനുയായികളും കൊല്ലപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News