ന്യൂഡൽഹി: പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്ന് പിന്നാലെ ഉത്തർപ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. യുപി പൊലീസ് സംവിധാനങ്ങൾ പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകി. യുപി ഡിജിപി എക്‌സിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. അതിർത്തി പ്രദേശങ്ങളിൽ കനത്ത നിയന്ത്രണങ്ങലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
26 നിരപരാധികളുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യ നടത്തിയത്. പഹൽഗാം ആക്രമണത്തിന് 15 ദിവസങ്ങൾക്ക് ശേഷമാണ് പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ഭീകര താവളങ്ങൾ തകർത്തത്. 9 ഭീകര കേന്ദ്രങ്ങളാണ് വ്യോമാക്രമണത്തിലൂടെ ഇന്ത്യ തരിപ്പണമാക്കിയത്. പുലർച്ചെ 1.44 നായിരുന്നു കര, നാവിക, വ്യോമ സേനകൾ സംയുക്തമായി ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ലഷ്കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങളാണ് ഇന്ത്യയുടെ വ്യോമാക്രമണത്തിൽ തകർന്നത്.
Red Alert has been declared in Uttar Pradesh following #OperationSindoor — the Indian Army’s targeted strike on terror hideouts.
All @Uppolice field formations have been instructed to coordinate with Defence units and strengthen the security of vital installations.
UP Police… pic.twitter.com/XOfOr1tTIq
— DGP UP (@dgpup) May 7, 2025
പാക്കിസ്ഥാന്റെ ഭീകര താവളങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഇന്ത്യൻ സൈന്യം വിശദീകരിച്ചു. ഇന്ത്യയുടെ ആക്രമണം പാകിസ്ഥാൻ സ്ഥിരീകരിച്ചു. എന്നാൽ കൊല്ലപ്പെട്ടവർ നിരപരാധികൾ ആണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ. ഏപ്രിൽ 22 ന് ആയിരുന്നു പഹൽഗാമിലെ ബൈസരൺവാലിയിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









