പ്രതിപക്ഷ പാര്‍ട്ടികള്‍ ഐസിയുവില്‍!!

പ്രതിപക്ഷവും രാഷ്ട്രീയ പണ്ഡിതരും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പരിണാമം അംഗീകരിച്ചേ മതിയാവൂ എന്ന് 

Updated: May 20, 2019, 06:27 PM IST
പ്രതിപക്ഷ പാര്‍ട്ടികള്‍ ഐസിയുവില്‍!!

ന്യൂഡല്‍ഹി: പ്രതിപക്ഷവും രാഷ്ട്രീയ പണ്ഡിതരും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പരിണാമം അംഗീകരിച്ചേ മതിയാവൂ എന്ന് 

കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇന്നലെ വൈകിട്ടു മുതല്‍ പുറത്തു വരുന്ന എക്‌സിറ്റ് പോള്‍ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്‍റെ ഈ പരാമര്‍ശം.

എക്‌സിറ്റ് പോള്‍ പുറത്ത് വന്നതോടെ പ്രതിപക്ഷ നിരയിലെ എല്ലാ നേതാക്കളും ഐസിയുവിലായെന്ന്‍ അദ്ദേഹം പരിഹസിച്ചു. 

എക്‌സിറ്റ് പോളുകള്‍ പുറത്തു വന്നതോടെ പ്രതിപക്ഷ നിരയിലെ നേതാക്കളെല്ലാം പൊളിറ്റിക്കല്‍ ഐസിയുവിലാണ്, ഇനി 23ന് ഫല പ്രഖ്യാപനത്തിന് ശേഷം ഇവര്‍ക്ക് ഒരു രാഷ്ട്രീയ ആത്മപരിശോധന വേണ്ടി വരും, കാരണം, രാഷ്ട്രീയത്തില്‍നിന്നും മോചനം ലഭിക്കുന്നതിന് അത് ആവശ്യമായി വരും, അദ്ദേഹം പറഞ്ഞു. എന്‍ഡിഎ സഖ്യത്തെ താഴെയിറക്കി പ്രതിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പ്രസ്താവനയെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 

എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതോടെ പ്രതിപക്ഷ നിരയില്‍ മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു എന്നിവരുള്‍പ്പെടുന്ന എല്ലാ നേതാക്കളും പൊളിറ്റിക്കല്‍ ഐസിയുവിലായിരിക്കുകയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അതേസമയം, ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നാണ് മിക്ക ദേശീയ ചാനലുകളുടെയും  എക്‌സിറ്റ് പോളുകള്‍ നടത്തിയിരിക്കുന്ന പ്രവചനം. 

എന്‍ഡിഎ സഖ്യം അധികാരത്തില്‍ തുടരുമെന്നും 543 അംഗ ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നുമാണ് എക്‌സിറ്റ് പോളുകളില്‍ പറയുന്നത്. 

എന്നാല്‍ എക്‌സിറ്റ് പോളുകള്‍ എല്ലായ്‌പ്പോഴും ശരിയാകാറില്ലെന്നും, അന്തിമ ഫലം മറ്റൊന്നായിരിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണം.