ജസ്റ്റിസ് ലോയയുടെ മരണം: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ സന്ദര്‍ശിച്ചു

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 13 പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ ചേര്‍ന്ന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. 

Last Updated : Feb 9, 2018, 08:54 PM IST
ജസ്റ്റിസ് ലോയയുടെ മരണം: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 13 പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ ചേര്‍ന്ന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. 

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. സമാനരീതിയില്‍ രണ്ട് മരണങ്ങള്‍ കൂടി ഉണ്ടായിട്ടുണ്ട്. ഈ വിഷയത്തില്‍ അനുകൂല പ്രതികരണമാണ് രാഷ്ട്രപതി നടത്തിയത് രാഹുല്‍ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷണം നടത്താമെന്ന് രാഷ്ടപ്രതി രാംനാഥ് കോവിന്ദ് ഉറപ്പ് നല്‍കിയതായും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു. പതിനഞ്ച് പാര്‍ട്ടികളിലെ 114 എംപിമാര്‍ ഒപ്പിട്ട നിവേദനമാണ് രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ചത്.

Trending News