"നമോ ടിവി" തിരഞ്ഞെടുപ്പ് കഴിയുംവരെ "ഓഫ്"!!

ഇനി കുറച്ചു കാലത്തേയ്ക്ക് "നമോ ടിവി" കാണണ്ട... പറയുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍...

Last Updated : Apr 10, 2019, 06:27 PM IST
"നമോ ടിവി" തിരഞ്ഞെടുപ്പ് കഴിയുംവരെ "ഓഫ്"!!

ന്യൂഡല്‍ഹി: ഇനി കുറച്ചു കാലത്തേയ്ക്ക് "നമോ ടിവി" കാണണ്ട... പറയുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍...

"നമോ ടിവി" വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പു റാലികളും സംപ്രേഷണം ചെയ്യാനായി ആരംഭിച്ച ‘നമോ ടിവി’യുടെ പ്രവർത്തനം തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. ചാനൽ പരിപാടികൾ വോട്ടർമാരെ സ്വാധീനിക്കുമെന്നും കമ്മീഷൻ നിരീക്ഷിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് തിരഞ്ഞടുപ്പ് കമ്മീഷന്‍റെ നടപടി.

പ്രമുഖ ഡിടിഎച്ച് ശൃംഖലകൾ വഴി കഴിഞ്ഞ 31നാണ് നമോ ടിവി സംപ്രേഷണം ആരംഭിച്ചത്. ട്വിറ്റർ അറിയിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചാനലിന്‍റെ സമര്‍പ്പണം നിര്‍വ്വഹിച്ചത്‌.

കൂടാതെ, അനുമതിയില്ലാതെ ചാനൽ സംപ്രേഷണം തുടങ്ങിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസും ആം ആദ്മി പാർട്ടിയും പരാതി നൽകിയതിനെ തുടർന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ വാർത്താവിതരണ പ്രക്ഷേപണ പ്രക്ഷേപണ മന്ത്രാലയത്തോട് വിശദീകരണം തേടിയിട്ടുണ്ട്.

 

 

 

 

Trending News