close

News WrapGet Handpicked Stories from our editors directly to your mailbox

മദ്യപാന പരിശോധനയിൽ നിന്ന് സ്ഥിരമായി മുങ്ങിയത് 130 പൈലറ്റുമാർ; നടപടിക്കൊരുങ്ങി വ്യോമമന്ത്രാലയം

മദ്യപാന പരിശോധനയിൽ നിന്ന് സ്ഥിരമായി മുങ്ങുന്ന പൈലറ്റുമാരേയും വിമാനജോലിക്കാരേയും കുടുക്കാൻ വ്യോമമന്ത്രാലയം. എയർ ഇന്ത്യയിലെ 130 പൈലറ്റുമാരും 430 വിമാനജോലിക്കാരും മദ്യപാന പരിശോധനയിൽ നിന്ന് സ്ഥിരമായി മുങ്ങുന്നതായി മന്ത്രാലയം കണ്ടെത്തി. ഇതിനെ തുടർന്നാണ് നടപടി സ്വീകരിക്കാൻ മന്ത്രാലയം തീരുമാനമെടുത്തത്. 

Updated: Sep 5, 2017, 07:15 PM IST
മദ്യപാന പരിശോധനയിൽ നിന്ന് സ്ഥിരമായി മുങ്ങിയത് 130 പൈലറ്റുമാർ; നടപടിക്കൊരുങ്ങി വ്യോമമന്ത്രാലയം

മുംബൈ: മദ്യപാന പരിശോധനയിൽ നിന്ന് സ്ഥിരമായി മുങ്ങുന്ന പൈലറ്റുമാരേയും വിമാനജോലിക്കാരേയും കുടുക്കാൻ വ്യോമമന്ത്രാലയം. എയർ ഇന്ത്യയിലെ 130 പൈലറ്റുമാരും 430 വിമാനജോലിക്കാരും മദ്യപാന പരിശോധനയിൽ നിന്ന് സ്ഥിരമായി മുങ്ങുന്നതായി മന്ത്രാലയം കണ്ടെത്തി. ഇതിനെ തുടർന്നാണ് നടപടി സ്വീകരിക്കാൻ മന്ത്രാലയം തീരുമാനമെടുത്തത്. 

സിംഗപ്പൂർ, കുവൈത്ത്, ബാങ്കോക്ക്, ഗോവ, അഹമ്മദാബാദ് എന്നിവടങ്ങളിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യയിലെ ജീവനക്കാരാണ് മദ്യപാന പരിശോധനയിൽ നിന്ന് മുങ്ങുന്നത്. ഇത്തരം സർവീസുകളിൽ ജീവനക്കാർക്ക് മദ്യപാന പരിശോധന നിർബന്ധമാണ്. എന്നാൽ സ്ഥിരമായി 130 പൈലറ്റുമാരും 430 ഓളം വരുന്ന വിമാന ജീവനക്കാരും ഈ പരിശോധനയിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായാണ് മന്ത്രാലയം കണ്ടെത്തിയത്.  

വിശദീകരണം ആവശ്യപ്പെട്ട് വ്യോമമന്ത്രാലയം മെയിൽ അയച്ചെങ്കിലും ഇതുവരെയും എയർ ഇന്ത്യ ജീവനക്കാർ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇത് ഗുരുതരമായ കൃത്യവിലോപമാണെന്നും അച്ചടക്ക നടപടിയുണ്ടാകുമെന്നും വ്യോമ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.