ഇവരാണ് 'പാഡ് വിമെന്‍‍'!

സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാനായി നാല്  യൂണിറ്റുകളാണ് ഇതിനായി ഇവര്‍ തുടങ്ങിയിരിക്കുന്നത്. 

Last Updated : Nov 13, 2018, 05:14 PM IST
ഇവരാണ്  'പാഡ് വിമെന്‍‍'!

ര്‍ത്തവ സമയത്ത് കീറതുണികളും പഴയ പത്രങ്ങളും ഉപയോഗിക്കുന്ന സ്ത്രീകളുടെ ദുരിതമകറ്റാന്‍ പുതിയ സംരംഭവുമായി തെലങ്കാനയിലെ ആദിവാസി യുവതികള്‍.

സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാനായി നാല്  യൂണിറ്റുകളാണ് ഇതിനായി ഇവര്‍ തുടങ്ങിയിരിക്കുന്നത്. ആദിവാസി ക്ഷേമ ഹോസ്റ്റലുകളിലേയും ആശ്രാം സ്കൂളിലെയും വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യമായി ഇവര്‍ പാഡ് എത്തിച്ചു നല്‍കുന്നത്. 

ഗ്രാം ബസാര്‍ സി.ഇ.ഒ ദുര്‍ഗ പ്രസാദിന്‍റെ സഹായത്തോടെയാണ് സാനിറ്ററി പാഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ആര്‍ത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വത്തെ കുറിച്ച് ബോധ്യപ്പെടുത്തുന്ന തരത്തിലാണ് പാഡ് വിമെന്‍റെ പ്രവര്‍ത്തനങ്ങള്‍. 

ഇന്‍റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്മെന്‍റ് ഏജന്‍സിയുമായി ചേര്‍ന്നാണ് ദുര്‍ഗ ആദ്യത്തെ നാപ്കിന്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങിയത്. 7000 പാക്കറ്റ് പാഡുകളാണ് നിര്‍മ്മിക്കുക. ഓരോന്നിലും ആറെണ്ണം ഉണ്ടാകും. 21 രൂപയാണ് പാക്കറ്റിന് വില. 

ഇന്‍റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്മെന്‍റ് ഏജന്‍സി ഇത് കിഴിവോടു കൂടി വാങ്ങിയ ശേഷം ട്രൈബല്‍ വെല്‍ഫെയര്‍ ഹോസ്റ്റലുകളിലേയും ആശ്രാം സ്കൂളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കും. 

അടുത്ത വര്‍ഷം നാല് യൂണിറ്റ് കൂടി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. ആദിവാസി സ്ത്രീകള്‍ മാത്രമല്ല. ഭിന്നശേഷിക്കാരായ സ്ത്രീകളും ഇവിടെ ജോലി ചെയ്യുന്നു. 
 

Trending News