'പത്മാവത്': എതിര്‍ക്കേണ്ടതായി ഒന്നുമില്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതില്‍ എതിര്‍ക്കേണ്ടതായി യാതൊന്നുമില്ലെന്ന് ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കര്‍ അഭിപ്രായപ്പെട്ടു.

Last Updated : Jan 18, 2018, 12:53 PM IST
'പത്മാവത്': എതിര്‍ക്കേണ്ടതായി ഒന്നുമില്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി: പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതില്‍ എതിര്‍ക്കേണ്ടതായി യാതൊന്നുമില്ലെന്ന് ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കര്‍ അഭിപ്രായപ്പെട്ടു.

ഗുരുവിന്‍റെ ബെംഗളൂരുവിലുള്ള ആശ്രമത്തില്‍ ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനം നടന്നിരുന്നു. ജനുവരി 15 നാണ് പ്രദര്‍ശനം നടത്തിയത്. അതിനുശേഷമാണ് ആത്മീയ ഗുരു ചിത്രത്തെ സംബധിച്ച തന്‍റെ അഭിപ്രായം വെളിപ്പെടുത്തിയത്.

റാണി പത്മാവതിക്ക് ആദരവും ബഹുമതിയും നൽകിയ ഈ ചിത്രത്തിന്‍റെ നേര്‍ക്കുള്ള ജനങ്ങളുടെ പ്രതിഷേധത്തെക്കുറിച്ച് അദ്ദേഹം അത്ഭുതപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഈ ചിത്രം അഭിമാനിക്കാൻ വക നല്‍കുന്നുവെന്നും ആഘോഷിക്കേണ്ടതാണെന്നുമാണ് ആത്മീയ നേതാവ് അഭിപ്രായപ്പെട്ടത്.
 
രാജ്പുത് സമുദായം അഭിമാനം കൊള്ളുന്ന റാണി പത്മിനിയുടെ ചരിത്രത്തെ അവഹേളിക്കുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നായിരുന്നു ഈ സമുദായക്കാരുടെ പരാതി. 

ജനുവരി 25ന് ഈ ചിത്രം ഹിന്ദി, തെലുങ്ക്‌, തമിഴ് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

പത്മാവതി എന്ന സിനിമയില്‍ ദീപിക പദുകോണ്‍ മുഖ്യ കഥാപാത്രമായ റാണി പത്മവതിയെ അവതരിപ്പിക്കുന്നു. റാവൽ രത്തൻ സിംഗായി ഷാഹിദ് കപൂറും സുൽത്താൻ അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിംഗും അഭിനയിക്കുന്നു. 

ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

Trending News