ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സർവ്വകക്ഷയോഗം അവസാനിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷത വഹിച്ച സർവ്വകക്ഷി യോഗത്തിൽ കേന്ദ്രസർക്കാരിന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ഉറപ്പ് നൽകി.
ബൈസരൺ വാലി വിനോദ സഞ്ചാരത്തിന് തുറന്ന് നൽകിയത് പ്രദേശിക സുരക്ഷാ ഏജൻസികളെ അറിയിച്ചിരുന്നില്ലെന്ന് കേന്ദ്ര സർക്കാർ സൂചിപ്പിച്ചതായി റിപ്പോർട്ട്. സുരക്ഷാ ഏജൻസികളുടെ അറിവോടെയല്ല വിനോദ സഞ്ചാരികൾക്കായി ബൈസരൺ താഴ്വര തുറന്നുകൊടുത്തതെന്ന് കേന്ദ്രസർക്കാർ സൂചിപ്പിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അമർനാഥ് യാത്രയ്ക്കായും വിനോദ സഞ്ചാരികൾക്കായും സാധാരണ ജൂൺ മാസത്തിലാണ് ബൈസരൺ വാലി തുറന്നുകൊടുക്കുന്നത്. ഇക്കാരണത്താലാണ് സുരക്ഷാവീഴ്ചയുണ്ടായോ എന്ന ചോദ്യം ഉയർന്നത്. സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









