ന്യൂഡൽഹി: ഇന്ത്യയിലുള്ള പാകിസ്ഥാൻ പൗരന്മാരെ ഉടൻ കണ്ടെത്തി തിരിച്ചയക്കാൻ എല്ലാ മുഖ്യമന്ത്രിമാർക്കും നിർദേശം നൽകി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പൗരന്മാർക്കുള്ള എല്ലാത്തരം വിസകളും റദ്ദാക്കിയതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങളിലുമുള്ള പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി നാടുകടത്തണമെന്നാണ് മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തിൽ ഇന്ത്യയിലുള്ള പാകിസ്ഥാൻ പൗരന്മാരോട് രാജ്യം വിടാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു.
ALSO READ: പഹൽഗാമിൽ യുദ്ധ വിമാനങ്ങൾ? പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയേക്കും
ഏപ്രിൽ 27നകം ഇന്ത്യ വിടണമെന്നാണ് നിർദേശം. മെഡിക്കൽ വിസയുള്ള പാകിസ്ഥാൻ പൗരന്മാർക്ക് രണ്ട് ദിവസം കൂടി അധികമായി അനുവദിച്ചിട്ടുണ്ട്. ഇവർ ഏപ്രിൽ 29നകം രാജ്യം വിടണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നവർക്ക്. സമയപരിധി അവസാനിച്ചിട്ടും ഇന്ത്യയിൽ തുടരുന്നവർക്ക് ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
നയതന്ത്ര നടപടികളുടെ ഭാഗമായി നിലവിലുള്ള വിസകൾ റദ്ദാക്കുകയും പുതിയ വിസ അനുവദിക്കുന്നത് നിർത്തിവയ്ക്കുകയും ചെയ്തു. ഇന്ത്യൻ പൗരന്മാർ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









