പഹൽഗാം ആക്രമണം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഭീകരർ ഇവിടെ എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഏപ്രിൽ 15ന് ഭീകരർപഹൽഗാമിലെത്തി. തുടർന്ന് ആക്രമണം നടക്കുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ ഇവർ ബൈസരണ്‍വാലിയില്‍ എത്തിയിരുന്നതായാണ് വെളിപ്പെടുത്തൽ. ഭീകരർക്ക് സഹായം ചെയ്ത് കൊടുത്തിരുന്നവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഭീകരരുടെ മുന്നൊരുക്കങ്ങളെ കുറിച്ച് വിവിരം ലഭിച്ചത്.
ബൈസരണ്‍വാലിക്ക് പുറമെ ആരു വാലി, പ്രാദേശിക അമ്യൂസ്മെന്‍റ് പാര്‍ക്ക്, ബെതാബ് വാലി എന്നിവിടങ്ങളിലും ഭീകരർ നിരീക്ഷണം നടത്തിയിരുന്നു. ഈ പ്രദേശങ്ങളിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നതിനാൽ ബൈസരണ്‍ വാലിയിൽ ആക്രമണം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Also Read: Nuclear Attack: ഇന്ത്യയെ തകർക്കുമോ പാകിസ്ഥാന്റെ ആണവായുധം? സുരക്ഷിതമായ സ്ഥലങ്ങൾ ഏതൊക്കെ?
ഭീകരർക്ക് സഹായം ചെയ്ത് കൊടുക്കുകയും വിവരങ്ങൾ കൈമാറുകയുമൊക്കെ ചെയ്ത 20ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ 4 പേർ ഭീകരരുമായി അടുത്ത ബന്ധം പുലർത്തിയവരാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ആക്രമണത്തിന് മുന്‍പായി പ്രദേശത്ത് മൂന്ന് സാറ്റലൈറ്റ് ഫോണുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇതില്‍ രണ്ടെണ്ണത്തിലെ സിഗ്നലുകളെ കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ 2500ലെറെ ആളുകളെ എൻഐഎ ഇതിനകം ചോദ്യംചെയ്ത് കഴിഞ്ഞു. ഇതിൽ 186 പേർ കസ്റ്റഡിയിലാണ്. ആക്രമണത്തിന് ശേഷം ജമ്മു കശ്മീരില്‍ പലയിടങ്ങളിലും റെയ്ഡുകള്‍ സജീവമാക്കി. കുപ്വാര, ഹന്ദ്വാര, അനന്ത്നാഗ്, ത്രാല്‍, പുല്‍വാമ, സോപോര്‍, ബാരാമുള്ള, ബന്ദിപോറ തുടങ്ങിയ സ്ഥലങ്ങളിലടക്കം പരിശോധനകള്‍ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









