Pahalgam Terror Attack: പഹല്‍ഗാം ഭീകരാക്രമണം; രാജ്യമെങ്ങും കനത്ത ജാ​ഗ്രത, പ്രതിരോധമന്ത്രി അധ്യക്ഷതയിൽ സര്‍വകക്ഷിയോഗം ഇന്ന്

പഹല്‍ഗാം ഭീകരാക്രമണത്തെ തുടർന്നുള്ള സാഹചര്യം വിലയിരുത്താനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് യോഗം ചേരുന്നത്.   

Written by - Zee Malayalam News Desk | Last Updated : Apr 24, 2025, 06:31 AM IST
  • പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങളാണ് ഇന്നത്തെ സർവകക്ഷി യോ​ഗത്തിൽ വിശദീകരിക്കുക.
  • ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ വിവരങ്ങളും യോ​ഗത്തിൽ ചർച്ചയാകും.
  • അതിനിടെ സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് യോഗം ചേരും.
Pahalgam Terror Attack: പഹല്‍ഗാം ഭീകരാക്രമണം; രാജ്യമെങ്ങും കനത്ത ജാ​ഗ്രത, പ്രതിരോധമന്ത്രി അധ്യക്ഷതയിൽ സര്‍വകക്ഷിയോഗം ഇന്ന്

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോ​ഗത്തിൽ മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങള്‍ വിശദീകരിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങളാണ് ഇന്നത്തെ സർവകക്ഷി യോ​ഗത്തിൽ വിശദീകരിക്കുക. ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ വിവരങ്ങളും യോ​ഗത്തിൽ ചർച്ചയാകും. അതിനിടെ സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് യോഗം ചേരും.

അതിനിടെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ പ്രധാന റോഡുകളിൽ എല്ലാം സുരക്ഷാ സേന പരിശോധന ശക്തമാക്കി. പഹൽ​ഗാമിലേക്ക് അടക്കം കർശന ​ഗതാ​ഗത നിയന്ത്രണങ്ങളാണുള്ളത്. 

ഭീകരാക്രമണത്തിൽ 26 പേരുടെ മരണം സ്ഥിരീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി വ്യക്തമാക്കി. നിരവധി ലോകരാജ്യങ്ങൾ ആക്രമണത്തെ അപലപിച്ച് രം​ഗത്തെത്തിയിരുന്നു. പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിന് അതിർത്തികടന്ന് പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.

Also Read: Pahalgam Terrorist Attack: പാക് പൗരന്മാർക്ക് രാജ്യം വിടാൻ 48 മണിക്കൂർ, അതിര്‍ത്തി അടച്ചു, നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി; ശക്തമായ തിരിച്ചടിക്കൊരുങ്ങി ഇന്ത്യ

അതേസമയം, പഹൽ​ഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ചു. അട്ടാരിയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി അടച്ചു. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരുടെയും വിസ റദ്ദാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാ സമിതി യോ​ഗത്തിലാണ് നിർണായക തീരുമാനങ്ങൾ എടുത്തത്.

പാകിസ്ഥാൻ പൗരന്മാർക്ക് ഇനി വിസ നൽകില്ലെന്നും തീരുമാനിച്ചു. സാർക് വിസ എക്സ്റ്റൻഷൻ പദ്ധതി പ്രകാരം വിസ ലഭിച്ച എല്ലാ പാകിസ്ഥാൻകാരുടെയും വിസ റദ്ദാക്കി. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോ​ഗസ്ഥർക്ക് രാജ്യം വിടാൻ ഒരാഴ്ചയാണ് സമയം നൽകിയിരിക്കുന്നത്. ഇന്ത്യയിലെ പാകിസ്ഥാൻ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോ​ഗസ്ഥരുടെ എണ്ണം 55ൽ നിന്ന് 30 ആക്കി കുറയ്ക്കാനും തീരുമാനിച്ചു.

പാകിസ്ഥാനിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കാൻ തീരുമാനം. പാകിസ്ഥാൻ പ്രതിരോധ ഉദ്യോ​ഗസ്ഥരെ ഇന്ത്യ പുറത്താക്കും. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന സൂചനയാണ് ഇന്ത്യ നൽകുന്നത്. സുരക്ഷാ സമിതി യോ​ഗം ഭീകരാക്രമണത്തെ അപലപിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News