Pahalgam Attack News: പഹൽഗാം ആക്രമണം: പാക് വിമാനങ്ങൾക്ക് വിലക്ക്; വ്യോമാതിർത്തി അടച്ച് ഇന്ത്യ

Pahalgam News in Malayalam: ഏപ്രിൽ 30 മുതൽ മെയ് 23 വരെയാണ് ഇന്ത്യ വ്യോമാതിർത്തി അടച്ചിടുന്നത്.

Written by - Zee Malayalam News Desk | Last Updated : May 1, 2025, 10:39 AM IST
  • ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് കൽപ്പിച്ച് വ്യോമാതിർത്തി അടച്ച പാകിസ്ഥാൻ്റെ നീക്കത്തിന് തിരിച്ചടി കൊടുത്ത് ഇന്ത്യ
  • പാകിസ്ഥാൻ വിമാനങ്ങളെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കില്ല
Pahalgam Attack News: പഹൽഗാം ആക്രമണം: പാക്  വിമാനങ്ങൾക്ക് വിലക്ക്; വ്യോമാതിർത്തി അടച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് കൽപ്പിച്ച് വ്യോമാതിർത്തി അടച്ച പാകിസ്ഥാൻ്റെ നീക്കത്തിന് തിരിച്ചടി കൊടുത്ത്  ഇന്ത്യ. പാകിസ്ഥാൻ വിമാനങ്ങളെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും വ്യോമാതിർത്തി അടയ്ക്കുകയാണെന്നും ഇന്ത്യ അറിയിച്ചിരിക്കുകയാണ്. 

Add Zee News as a Preferred Source

Also Read: പഹൽ​ഗാമിന് തിരിച്ചടി; സമയവും രീതിയും സൈന്യത്തിന് തീരുമാനിക്കാം, പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി

യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കുമുൾപ്പടെയാണ് ഇന്ത്യ വിലക്ക് കൽപിച്ചിരിക്കുന്നത്. വിലക്ക് അടുത്ത മാസം 23 വരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പാകിസ്ഥാൻ വഴിയെത്തുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് തടസ്സമില്ല.  ഏപ്രില്‍ 22 ന് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ആണ് ഭീകരാക്രമണമുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. 

Also Read: ഇടവ രാശിക്കാരുടെ വരുമാനം വർധിക്കും, കർക്കടക രാശിക്കാർ സംസാരം നിയന്ത്രിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

ഇതിനു മറുപടിയെന്നോണം പാകിസ്ഥാൻ വ്യോമപാതകള്‍ അടച്ചു. പാകിസ്ഥാൻ വ്യോമാതിര്‍ത്തി അടച്ച് ആറുദിവസത്തിന് ശേഷമാണ് ഇന്ത്യ വ്യോമാതിര്‍ത്തി അടയ്ക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 26 പേരാണ്. സംഭവത്തിലുള്‍പ്പെട്ട ഓരോ ഭീകരനെയും കണ്ടെത്തി അവര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വലിയ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും

Trending News